തലച്ചോറിന്‍റെ ആരോഗ്യത്തിനായി പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്‍
തലച്ചോറിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ തലച്ചോറിന്‍റെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. തലച്ചോറിന്‍റെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ ഇ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബ്ലൂബെറി കഴിക്കുന്നത് ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കൊക്കോയും കഫൈനും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. മഗ്നീഷ്യം, സിങ്ക്, അയേണ്‍, കോപ്പര്‍ തുടങ്ങിയവ അടങ്ങിയ മത്തങ്ങാ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. കോളിനും വിറ്റാമിനുകളും പ്രോട്ടീനും മറ്റ് പോഷകങ്ങളും അടങ്ങിയ മുട്ട കഴിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ചീര, ബ്രൊക്കോളി പോലെയുള്ള ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ കെയും ബീറ്റാ കരോട്ടിനും മറ്റും അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലുള്ള ഫാറ്റി ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.