Site icon Newskerala

കുത്തനെ കൂപ്പുകുത്തി സ്വര്‍ണവില; പവന് 2480 രൂപ കുറഞ്ഞു

കൊച്ചി:സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുറവ്. പവന് 2480 രൂപയാണ് കുറഞ്ഞത്. ഒരു പവന്റെ ഇന്നത്തെ വില 93,280 രൂപയായി.ഗ്രാമിന് 310രൂപ കുറഞ്ഞു.ഇന്നലെ സ്വർണ വില രാവിലെ കൂടിയെങ്കിലും പിന്നീട് കുറഞ്ഞിരുന്നു. രാവിലെ പവന് 1,520 രൂപ വർധിച്ച് 97,360 എന്ന സർവകാല റെക്കോർഡിലെത്തിയ സ്വർണ വില ഉച്ചക്ക് ശേഷം കുത്തനെ ഇടിഞ്ഞു. പവന് 1600 രൂപ കുറഞ്ഞ് 95, 760 രൂപയായി.അന്താരാഷ്ട്ര വിലയിലും സ്വർണത്തിൻ്റെ കുതിപ്പ് തുടരുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണം വാങ്ങുന്നവരുടെ എണ്ണം വർധിച്ചതും ഡോളറിൻ്റെ വിനിമയ നിരക്കിലെ വ്യതിയാനവുമാണ് സ്വർണ വില ഉയരാൻ കാരണം.

Exit mobile version