Site icon Newskerala

നാളെ എട്ടുമണിക്കകം മുഴുവൻ യാത്രക്കാർക്കും ടിക്കറ്റ് തുക റീഫണ്ട് ചെയ്യണം; ഇൻഡിഗോക്ക് നിർദേശവുമായി സർക്കാർ

ന്യൂഡൽഹി: സർവീസ് മുടങ്ങിയ വിമാനങ്ങളിലെ യാത്രക്കാർക്ക് നാളെ തന്നെ ടിക്കറ്റ് ചാർജ് തിരികെ നൽകാൻ ഇൻഡിഗോക്ക് നിർദേശവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. സർവീസുകൾ വ്യാപകമായി മുടങ്ങിയതിനെ തുടർന്ന് പതിനായിരക്കണക്കിന് യാത്രികർ ദുരിതത്തിലാവുകയും പ്രതിക്ഷേധം ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ഞായറാഴ്ച രാത്രി എട്ടുമണിക്കകം നൽകാനാണ് നിർദേശം.റീഫണ്ടിംഗിൽ കാലതാമസം വരുത്തുകയോ നിർദേശം പാലിക്കാതിരിക്കുകയോ ചെയ്താൽ നടപടി നേരിടേണ്ടി വരുമെന്ന് മന്ത്രാലയം അറിയിച്ചു. യാത്ര മുടങ്ങിയവരിൽ നിന്ന് റീഷെഡ്യൂളിങ് ചാർജ് ഈടാക്കരുതെന്നും നിർദേശമുണ്ട്. കമ്പനി സർവീസ് പുനസ്ഥാപിക്കുന്നതു വരെ ഓട്ടോമാറ്റിക് സംവിധാനം ലഭ്യാമായിരിക്കുമെന്ന് കേന്ദ്രം അറിയിച്ചു. റീഫണ്ടിനു പുറമേ റദ്ദാക്കിയ വിമാന സർവീസിലെ യാത്രക്കാരുടെ ലഗേജുകൾ 48 മണിക്കൂറിനുള്ളിൽ അവരുടെ അഡ്രസിൽ എത്തിക്കണമെന്നും നിർദേശമുണ്ട്. 15നുമുമ്പ് യാത്രക്കാർക്ക് മുഴുവൻ തുകയും അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം കമ്പനി അറിയിച്ചിരുന്നു.

Exit mobile version