Site icon Newskerala

മലപ്പുറം താനൂരില്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്രോത്സവത്തിനിടെ വെടിമരുന്നിന് തീപിടിച്ചു

മലപ്പുറം: മലപ്പുറം താനൂര്‍ ശോഭപറമ്പ് ശ്രീകുറുംബ ഭഗവതി ക്ഷേത്ര ഉത്സവത്തില്‍ വെടിവഴിപാടിനിടെ അപകടം. വെടിമരുന്നിന് തീപിടിച്ചാണ് അപകടമുണ്ടായത്. ആറ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. താനൂര്‍ ശോഭപറമ്പില്‍ ക്ഷേത്രോത്സവം ഇന്ന് നടക്കാനിരിക്കെയാണ് അപകടം.

Exit mobile version