പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ പാതിവഴിയിൽ വീടുപണി നിർത്തിയ കുടുംബങ്ങൾക്ക് മറ്റ് സർക്കാർ പദ്ധതികളിൽ നിന്നും വീട് നിർമാണത്തിനായി പണം ലഭിക്കാത്ത സാഹചര്യമാണ് ഉള്ളത്. ലൈഫ് ഭവന പദ്ധതിയിൽ നിന്നു പോലും വീട് ലഭിക്കാൻ സങ്കേതിക പ്രശ്നങ്ങൾ നേരിടുന്നു . ലൈഫ് ഭവന പദ്ധതി ആരംഭിച്ചതോടെ ട്രൈബൽ വകുപ്പ് വീട് നിർമാണത്തിന് ഫണ്ട് നൽകുന്നത് അവസാനിപ്പിച്ചു. ITDP വഴി വീട് നിർമിക്കാനായി ഫണ്ട് നൽകി .തുക തികയായതെ വന്നതോടെ പാതിവഴിയിൽ വീട് പണി നിന്നു പോയി . ഒരു സർക്കാർ പദ്ധതിയിൽ നിന്നും വീട് അനുവദിച്ചതിനാൽ ലൈഫ് ഭവന പദ്ധതി ഉൾപ്പെടെ ഉള്ളവയിൽ നിന്നും അതേ കുടുംബത്തിന് പണം അനുവദിക്കാൻ കഴിയില്ല. ഇതൊടെ പ്രതിസന്ധിയിലായ നിരവധി ആദിവാസി കുടുംബങ്ങൾ അട്ടപ്പാടിയിലുണ്ട്.നേരത്തെ പാതിവഴിയിൽ പണി നിർത്തിയ ചില കുടുംബങ്ങൾക്ക് ലൈഫ് പദ്ധതിയിലെ പണം അനുവദിച്ചിരുന്നു. ലൈഫ് ഭവന പദ്ധതി വന്നതോടെ 2017 മുതൽ മറ്റ് ഒരു പദ്ധതി വഴിയും വീട് നിർമാണത്തിന് ഫണ്ട് നൽകുന്നില്ല . വീട് അറ്റകുറ്റപണിക്കായി ITDPക്ക് പണം അനുവദിക്കാൻ ഇപ്പോഴും കഴിയും.


