Kerala
നടന്ന് പോകുന്നതിനിടെ സ്കൂൾ ബസ് ഇടിച്ചു; വഴിയാത്രക്കാരന് ദാരുണാന്ത്യം
കാസര്‍കോട്: കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ സ്കൂൾ ബസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. അജാനൂർ കിഴക്കുംകര മണലിലെ കൃഷ്ണനാണ് മരിച്ചത്. നടന്ന് പോകവെ സ്കൂൾ ബസ് ഇടിക്കുകയായിരുന്നു. സ്കൂട്ടറിലും കാറിലും ഇടിച്ചാണ് ബസ് നിന്നത്. അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്.