മൂത്രത്തിലെ ആൽബുമിൻ എത്ര വരെ .?
പ്രമേഹരോഗവും വൃക്കരോഗവും തമ്മിൽ ഇഴപിരിയാത്ത ബന്ധമുണ്ട്. പ്രമേഹം നിയന്ത്രണാതീതമായി തുടരുമ്പോൾ ആണ് വൃക്ക തകരാറിൽ ആകുന്നത്. പ്രമേഹം വൃക്കകളെ ബാധിച്ചു തുടങ്ങുമ്പോൾ മൂത്രത്തിൽ ആൽബുമീൻ എന്ന പദാർത്ഥത്തിന്റെ സാന്നിധ്യം കണ്ടുതുടങ്ങും.
മൂത്രത്തിൽ ഒരു മില്ലിമീറ്ററിൽ 20 മൈക്രോഗ്രാം വരെ ആൽബുമിന്റെ അളവ് സാധാരണമാണ്. ഇത് 50ൽ കൂടിയാൽ കിഡ്നിക്ക് തകരാർ തുടങ്ങി എന്നർത്ഥം. ഉടൻ തന്നെ ചികിത്സ തുടങ്ങേണ്ട ഘട്ടമാണത്.
രോഗം അധികരിച്ചാൽ മൂത്രത്തിൽ ക്രിയാറ്റിൻ, യൂറിയ എന്നിവ കൂടുതലായി കണ്ടു തുടങ്ങും. കാലിൽ നീര് തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നതും ഈ ഘട്ടത്തിൽ ആകും. ഇത്രയും എത്തിക്കഴിഞ്ഞാൽ ചികിത്സ കൊണ്ട് കിഡ്നിയുടെ പ്രവർത്തനത്തെ പൂർവ സ്ഥിതിയിൽ എത്തിക്കാൻ ആകില്ല. അത് കൊണ്ട് തന്നെ പ്രമേഹ രോഗ ലക്ഷണം കണ്ടു തുടങ്ങിയാൽ വർഷത്തിൽ ഒരിക്കൽ പ്രമേഹ വാർഷിക vu പരിശോധനയിൽ പെടുന്ന മൈക്രോ ആൽബുമിൻ ടെസ്റ്റ് നിർബന്ധമായും ചെയ്യണം..