മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മരിച്ചെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. പാകിസ്ഥാനിൽ ജയിലിൽ കഴിയുന്ന ഇമ്രാനെ കാണാൻ സഹോദരിക്ക് അനുമതി ലഭിച്ചു. ഇതേ തുടർന്ന് ഇമ്രാന്റെ സഹോദരി അലീമ ഖാനും പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) അനുയായികളും ജയിലിനു മുൻപിൽ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. ഇന്നലെയാണ് ഇമ്രാൻ മരിച്ചെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്.

