കുളത്തൂപ്പുഴ: കൊല്ലത്ത് മൂന്നര വയസുകാരിയോട് പിതാവിന്റെ സഹോദരൻ്റെ കണ്ണില്ലാത്ത ക്രൂരത. ആറുമാസത്തിനിടെ യുവാവ് കുഞ്ഞിനെ പല തവണ ലൈംഗികമായി പീഡിപ്പിച്ചു. കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിന് പിന്നാലെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. പ്രതിയെ കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ അച്ഛനും അമ്മയും ഇല്ലാതിരുന്ന സമയങ്ങളിലായിരുന്നു മൂന്നര വയസുകാരിയെ അച്ഛൻ്റെ അനുജൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. ആറു മാസം മുമ്പായിരുന്നു ആദ്യ പീഡനം. പിന്നീട് മാതാപിതാക്കൾ ജോലിക്കായും, ആശുപത്രി ആവശ്യങ്ങൾക്കായും ഉൾപ്പെടെ പുറത്തു പോയിരുന്ന സമയങ്ങളിൽ പീഡനം തുടർന്നു. തുടക്കത്തിൽ കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നെങ്കിലും ആരും കാര്യമായി എടുത്തില്ല. അടുത്തിടെ വീണ്ടും ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ചു. തുടർന്ന് ആശാവർക്കറെ വീട്ടുകാർ വിവരം അറിയിച്ചു. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി നേരിട്ട ക്രൂര പീഡനം പുറത്തറിഞ്ഞത്. പിന്നാലെ കുളത്തൂപ്പുഴ പൊലീസിൽ പരാതി എത്തി. കുഞ്ഞിൻ്റെ പിതൃസഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Related Articles
ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാർ കൊക്കയിലേക്കു മറിഞ്ഞു; ഒരു മരണം, 4 പേർക്കു പരുക്ക്
December 20, 2024
മലപ്പുറം ജില്ലയിൽമുണ്ടിനീര് പടരുന്നു, ഇതുവരെ 13643 കേസുകൾ; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്
December 12, 2024
Check Also
Close