Health Tips

വെയിലേറ്റ് മുഖം കരുവാളിച്ചോ? വീട്ടില്‍ പരീക്ഷിക്കേണ്ട ആറ് പാക്കുകള്‍

സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളേറ്റ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാകാം. ഇത്തരം സൺ ടാൻ അഥവാ കരുവാളിപ്പ് അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തില്‍ ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 1. തൈര്- തക്കാളി  ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ തക്കാളി നീര് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.  2. കടലമാവ്- തൈര് ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ കടലമാവ്, രണ്ടുതുള്ളി നാരങ്ങാനീര്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.  3. പപ്പായ- മഞ്ഞള്‍   അര കപ്പ് പപ്പായ, അര ടീസ്പൂണ്‍ തേന്‍, ഒരു നുള്ള് മഞ്ഞള്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും ശരീരത്തില്‍ കരുവാളിപ്പുള്ള ഭാഗങ്ങളിലും പുരട്ടി പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.  4. കോഫി- തൈര് ഒരു ടീസ്പൂണ്‍ കോഫി, ഒരു ടീസ്പൂണ്‍ തൈര്, ഒരു നുള്ള് തേന്‍ എന്നിവ മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.  5. കറ്റാർവാഴ ജെല്‍- തേന്‍  രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും ഒരു ടീസ്പൂൺ തേനും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. 6. ഉരുളക്കിഴങ്ങ്- തേന്‍  ഒരു ടേബിള്‍സ്പൂണ്‍ ഉരുളക്കിഴങ്ങിന്റെ നീര്, ഒരു ടീസ്പൂണ്‍ തേൻ എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.  ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ ‘കൺസൾട്ട്’ ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് എപ്പോഴും നല്ലത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button