Site icon Newskerala

ചിന്നക്കനാലിൽ ചക്കക്കൊമ്പൻ ആളെക്കൊന്നു; വനംവകുപ്പിനെതിരെ ജനരോഷം

ഇടുക്കി: ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ 63കാരന് ദാരുണാന്ത്യം. പന്നിയാർ സ്വദേശിയായ ജോസഫ് വേലുച്ചാമി ആണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലിചെയ്തുകൊണ്ടിരിക്കെ കാട്ടാനക്കൂട്ടം ആക്രമിക്കുകയായിരുന്നു. മരണത്തിന് കാരണം വനം വകുപ്പിൻ്റെ വീഴ്ചയാണെന്നാണ് ആരോപണം. പ്രദേശത്ത് പതിനാലോളം കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണെന്നും ജനങ്ങള്‍ പറഞ്ഞു. ഇക്കാര്യം ഉടന്‍ തന്നെ നാട്ടുകാര്‍ വനം വകുപ്പിനെ അറിയിച്ചിരുന്നു. RRTയെ വിവരം അറിയിച്ചെങ്കിലും ആനകളെ തുരത്താതെ മടങ്ങുകയായിരുന്നു.സംഘം മടങ്ങി അരമണിക്കൂറിനുള്ളിൽ ആക്രമണം ഉണ്ടായെന്നും വാർഡ് മെമ്പർ മുരുകൻ മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version