Site icon Newskerala

സ്വർണം മോഷ്ടിച്ച ജ്വല്ലറി ജീവനക്കാരൻ പിടിയിൽ

ആ​റ്റി​ങ്ങ​ൽ: സ്വ​ർ​ണം മോ​ഷ്ട്ടി​ച്ച ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ. തൃ​ശൂ​ർ പു​ത്തൂ​ർ പൊ​ന്നു​ക്ക​ര സെൻറ് ജോ​ർ​ജ് സെ​റാ​മി​ക്‌​സി​ന് സ​മീ​പം സി​ജോ ഫ്രാ​ൻ​സി​സ് (41) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ലം​കോ​ട് ജു​വ​ല​റി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​റ്റി​ങ്ങ​ൽ ഡി.​വൈ.​എ​സ്.​പി മ​ഞ്ജു​ലാ​ലി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ആ​റ്റി​ങ്ങ​ൽ എ​സ്.​എ​ച്ച്.​ഒ അ​ജ​യ​ൻ.​ജെ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജി​ഷ്ണു എം.​എ​സ്, സി.​പി.​ഒ മാ​രാ​യ അ​ന​ന്തു, ശ്രീ​നാ​ഥ്, ദീ​പു കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്‌​ത​ത്. പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​യു​ടെ പോ​ക്ക​റ്റി​ൽ നി​ന്ന്​ സ്വ​ർ​ണ്ണം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി താ​മ​സി​ച്ചി​രു​ന്ന മു​റി​യി​ൽ നി​ന്ന്​ 5 ഗ്രാ​മോ​ളം സ്വ​ർ​ണം ക​ണ്ടെ​ത്തി. സി​ജോ ഫ്ര​ൻ​സി​സ് നാ​ളു​ക​ളാ​യി ജു​വ​ല​റി​യി​ൽ എ​ത്തു​ന്ന ക​സ്റ്റ​മേ​ഴ്സി​നെ ക​ബ​ളി​പ്പി​ച്ചും സ്റ്റോ​ക്കി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ചും വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ്‌​ പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Exit mobile version