Business

വെട്ടിക്കുറച്ചത് ലക്ഷങ്ങൾ! വാഗൺ ആറിനെക്കാൾ വിലക്കുറവിൽ ഇപ്പോൾ ടാറ്റാ ടിയോഗോ ഇവി!

ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറുകളിൽ ഒന്നാണ് ടാറ്റ ടിയാഗോ.ഇവി. 2024 നവംബറിൽ പ്രഖ്യാപിച്ച വൻ കിഴിവുകളോടെ ഈ ഇവിക്ക് കൂടുതൽ താങ്ങാവുന്ന വിലയായി എന്നാണ് പുതിയ റിപ്പോർട്ടുകൾ. രാജ്യത്തെ വിവിധ ഡീലർമാർ നൽകുന്ന കിഴിവുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഇപ്പോൾ ഈ മോഡലിൽ ഏകദേശം 2.5 ലക്ഷം രൂപ ലാഭിക്കാൻ കഴിയും. ഈ വിലക്കിഴിവ് കാരണം ടിയാഗോ ഇവി ഇപ്പോൾ രാജ്യത്തെ വിവിധ നഗരങ്ങളിൽ ഏകദേശം എട്ടു ലക്ഷം രൂപയുടെ ഓൺ-റോഡ് വിലയിൽ ലഭ്യമാണെന്നാണ് റിപ്പോർട്ടുകൾ. ഇത് മാരുതി സുസുക്കി വാഗൺആറിന്‍റെ ടോപ്പ് സ്പെക്ക് വേരിയന്‍റിനേക്കാൾ വിലകുറഞ്ഞതാണെന്നും വിവിവധ റിപ്പോർട്ടുകൾ പറയുന്നു. പ്രാഥമികമായി നഗര ഉപയോഗത്തിനായി ബജറ്റ്-സൗഹൃദ ഇലക്ട്രിക് കാർ തിരയുന്നവർക്ക് ടിയാഗോ ഇവി ഒരു മികച്ച ഡീലാണ്. ടിയാഗോ ഇവിയുടെ അടിസ്ഥാന ഇടത്തരം വേരിയൻ്റിന് ഇപ്പോൾ 1.5 ലക്ഷം രൂപ വരെ കിഴിവ് നൽകുന്നതായി കാർ ടോർക്ക് റിപ്പോർട്ട് ചെയ്യുന്നു . ഈ അപ്‌ഡേറ്റ് ടിയാഗോ ഇവിയുടെ വില ഏകദേശം ഏഴ് ലക്ഷം രൂപയായി കുറയ്ക്കുന്നു. കിഴിവുകൾക്കൊപ്പം ഇവി, ഐസിഇ വേരിയൻ്റുകൾ തമ്മിൽ വലിയ വില വ്യത്യാസമില്ല. ടിയാഗോ ഇവിയുടെ ചില വകഭേദങ്ങൾ നിലവിൽ ഐസിഇ ഓഫറിനേക്കാൾ കുറഞ്ഞ വിലയിലാണ് വിൽക്കുന്നത്. ടാറ്റ ടിയാഗോ. ഓടിക്കാൻ രസകരമായ ഒരു കാറാണ് ടിയാഗോ ഇവി. ഒരു ഇലക്ട്രിക് മോട്ടോറും രണ്ട് ബാറ്ററി ഓപ്ഷനുകളും ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. വാഗൺആർ പെട്രോളിനെയോ ടിയാഗോ പെട്രോളിനെയോ അപേക്ഷിച്ച് ഈ ഈവി കൂടുതൽ താങ്ങാനാവുന്നതും മികച്ച പ്രകടനമുള്ളതുമായ കാറാണ്.  ഹൈവേ യാത്രകൾക്കായി ഇതിനകം ഒരു വലിയ എസ്‌യുവിയോ സെഡാനോ ഉള്ള, എന്നാൽ നഗര ഉപയോഗത്തിനായി കോംപാക്റ്റ്, ഇവി ഓപ്‌ഷൻ തിരയുന്ന കുടുംബങ്ങൾക്ക് ടിയാഗോ ഇവി അനുയോജ്യമായ ഒരു കാറാണ്. ദീർഘദൂര യാത്രകൾക്കായി പൊതുഗതാഗതം പ്രധാനമായും ഉപയോഗിക്കുന്നവർക്കും ചെറിയ യാത്രകൾക്ക് സ്വകാര്യ കാർ വേണമെന്നുള്ളവർക്കും ഈ കാർ ഉപയോഗിക്കാം.  ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button