തിരുവനന്തപുരം: തദ്ദേശസ്ഥാപന അധ്യക്ഷരുടെ സംവരണപ്പട്ടിക പ്രസിദ്ധീകരിച്ചു. ആറിൽ മൂന്ന് കോർപറേഷനുകളിൽ വനിതകൾക്കാണ് മേയർ സ്ഥാനം. കൊച്ചി, തൃശൂർ, കണ്ണൂർ കോർപറേഷനുകളിലാണ് വനിതകൾ അധ്യക്ഷരാവുക. ജില്ല പഞ്ചായത്തുകളിൽ ഏഴിടത്ത് വനിതകൾക്കും ഒരിടത്ത് പട്ടികജാതിക്കുമാണ് അധ്യക്ഷസ്ഥാനം. ഇവ യഥാക്രമം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, എറണാകുളം (പട്ടിക ജാതി) എന്നിവയാണ്.87 മുനിസിപ്പാലിറ്റികൾ 44ൽ അധ്യക്ഷ സ്ഥാനം വനിതകൾക്കും ആറെണ്ണത്തിൽ പട്ടികജാതി വിഭാഗക്കാർക്കും ഒന്ന് പട്ടികവർഗ വിഭാഗത്തിനുമാണ്. വനിതകൾ -നെയ്യാറ്റിൻകര, വർക്കല, കൊട്ടാരക്കര, അടൂർ, പത്തനംതിട്ട, പന്തളം, മാവേലിക്കര, ആലപ്പുഴ, ഹരിപ്പാട്, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ, ആലുവ, അങ്കമാലി, ഏലൂർ, മരട്, ചാലക്കുടി, ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി, ഷൊർണ്ണൂർ, ചെർപ്പുളശ്ശേരി, മണ്ണാർക്കാട്, പൊന്നാനി, പെരിന്തൽമണ്ണ, മലപ്പുറം, നിലമ്പൂർ, താനൂർ, പരപ്പനങ്ങാടി, വളാഞ്ചേരി, തിരൂരങ്ങാടി, പയ്യോളി, കൊടുവള്ളി, മുക്കം, സുൽത്താൻ ബത്തേരി, മട്ടന്നൂർ, പാനൂർ, ആന്തൂർ, കാസർകോട്. പട്ടികജാതി വനിത -തിരുവല്ല, ഒറ്റപ്പാലം, ഫറോക്ക്. പട്ടികജാതി -കരുനാഗപ്പള്ളി, കായംകുളം, കൊയിലാണ്ടി. പട്ടികവർഗം -കൽപറ്റ. 152 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളില്‍ 67 എണ്ണം സ്ത്രീകള്‍ക്കും എട്ട് പട്ടികജാതി സ്ത്രീകള്‍ക്കും ഏഴ് പട്ടികജാതിക്കാർക്കും രണ്ട് പട്ടികവര്‍ഗം സ്ത്രീകള്‍ക്കും ഒന്ന് പട്ടികവര്‍ഗക്കാർക്കും സംവരണം ചെയ്തു. 941 ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനങ്ങളിൽ 417 എണ്ണം സ്ത്രീകള്‍ക്കും 46 പട്ടികജാതി സ്ത്രീകള്‍ക്കും 46 പട്ടികജാതിക്കും എട്ട് പട്ടികവര്‍ഗ സ്ത്രീകള്‍ക്കും എട്ട് പട്ടികവര്‍ഗത്തിനും സംവരണം ചെയ്തിട്ടുണ്ട്.


