Site icon Newskerala

ട്രെയിൻ യാത്രയിൽ ലോവർ ബെർത്ത് ഇനി എളുപ്പത്തിൽ ലഭ്യമല്ല; പുതിയ റെയിൽവേ നിയമങ്ങൾ

ട്രെയിൻ യാത്രയിൽ മിക്കവരും ഏറ്റവും ആഗ്രഹിക്കുന്ന സീറ്റുകളിൽ ഒന്നാണ് ലോവർ ബെർത്ത്. സുഖമായി ഇരുന്ന് യാത്ര ചെയ്യാനും കിടന്നുപോയി വിശ്രമിക്കാനും ഇത് അനുകൂലമാണ്. പക്ഷേ, റെയിൽവേയുടെ പുതിയ നിയമപ്രകാരം, ലോവർ ബെർത്ത് എപ്പോഴും ഉറപ്പില്ല. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഓപ്‌ഷനിൽ ലോവർ ബെർത്ത് ആവശ്യപ്പെടുമ്പോഴും, മുൻഗണന ലഭിക്കുന്നത് പ്രത്യേക കാറ്റഗറിയിലെ യാത്രക്കാർക്കായിരിക്കും.

45 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ, സ്ത്രീകൾ, ഗർഭിണികൾ എന്നിവർക്കാണ് ലോവർ ബെർത്ത് ബുക്കിങ്ങിൽ മുൻഗണന ലഭിക്കുക. ഇവർക്കു ശേഷം മാത്രമേ മറ്റ് യാത്രക്കാർക്ക് ലഭിക്കുകയുള്ളൂ. യാത്രക്കാർക്ക് “ലോവർ ബെർത്ത് ലഭിച്ചാൽ മാത്രം ടിക്കറ്റ് ബുക്ക് ചെയ്യണം” എന്ന ഓപ്‌ഷനും നൽകുന്നുണ്ട്.

കൂടാതെ, ലോവർ ബെർത്ത് രാത്രിയിൽ 10 മണി മുതൽ രാവിലെ 6 മണി വരെ കിടക്കയ്ക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ സമയത്തിനിടെ, കിടക്കാനായി മറ്റാരെങ്കിലും ആവശ്യപ്പെടുകയാണെങ്കിൽ മാറിക്കൊടുക്കുക എന്നതാണ് സഹയാത്രികരുടെ കടമ.

Exit mobile version