എൽ.പി.ജി ക്ഷാമം; തെരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ വഴി മണ്ണെണ്ണ വിതരണം ചെയ്യും, ഉത്തരവിറക്കി കേന്ദ്രം

ന്യൂഡൽഹി: തെരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ വഴിയും റേഷൻ കടകൾ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി നൽകി കേന്ദ്ര സർക്കാർ. പെട്രോളിയം സുരക്ഷ -ലൈസൻസ് മാനദണ്ഡങ്ങളിൽ താൽക്കാലികമായി ഇളവ് വരുത്തി. പശ്ചിമേഷ്യയിൽ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ പാചകവാതക ക്ഷാമം അനുഭവപ്പെട്ടതോടെയാണ് മാനദണ്ഡങ്ങളിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഇളവ് വരുത്തിയത്.മണ്ണെണ്ണ ഉപയോഗം ഘട്ടംഘട്ടമായി നിർത്തലാക്കിയ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പെട്രോൾ പമ്പുകളിലൂ​ടെയും പൊതുവിതരണ സംവിധാനത്തിലൂടെയും മണ്ണെണ്ണ ലഭ്യമാക്കാനാണ് ഉത്തരവ്. ഒരു ജില്ലയിലെ രണ്ട് പെട്രാൾ പമ്പുകൾക്കാണ് മണ്ണെണ്ണ വിതരണത്തിന് അനുമതി നൽകുക. 5000 ലിറ്റർ മണ്ണെണ്ണ സൂക്ഷിക്കാനാണ് അനുമതി. നിലവിൽ 60 ദിവസത്തേക്കാണ് ഇളവ് അനുവദിച്ചത്. പാചകാവശ്യങ്ങൾക്കും വിളക്കുകൾ തെളിയിക്കുന്നതിനുമായാണ് താൽക്കാലികമായി മണ്ണെണ്ണ വിതരണം ചെയ്യുക. ഇന്ധന ലഭ്യതയെ ബാധിക്കുന്ന ആഗോള പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വീടുകൾക്ക് പാചകത്തിന് ആവശ്യമായ ഊർജ സ്ത്രോതസ്സുകൾ ലഭിക്കു​ന്നുവെന്ന് ഉറപ്പാക്കുകയാണ് നീക്കത്തിന്റെ ലക്ഷ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

situs slot