Entertaiment

ലക്കി ഭാസ്‍കര്‍ സൂപ്പര്‍ഹിറ്റ്, ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സിന് ലഭിച്ച തുക ഞെട്ടിക്കുന്നത്

ലക്കി ഭാസ്‍കര്‍ കുതിപ്പ് തുടരുകയാണ്. മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി വന്ന ചിത്രം പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയമാണ് നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആദ്യമായി ദുല്‍ഖര്‍ ചിത്രം 100 കോടി ക്ലബിലെത്തിയിരിക്കുകയുമാണ്. ലക്കി ഭാസ്‍കറിന്റെ ഒടിടി റൈറ്റ്‍സിനെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് നിലവില്‍ ചര്‍ച്ചയായി മാറുന്നത്. ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണ്. ഒടിടി റൈറ്റ് ഡീല്‍ 30 കോടിക്കാണ് എന്നും റിപ്പോര്‍ട്ടുണ്ട്. ഒടിടിയില്‍ നവംബര്‍ 30ന് ദുല്‍ഖര്‍ ചിത്രം എത്തും എന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കിംഗ് ഓഫ് കൊത്തയ്‍ക്ക് ശേഷം താരത്തിന് വിജയം നേടാൻ സാധിച്ചത് ആശ്വാസകരവുമാണ്. വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം നിര്‍വഹിക്കുന്നത് ആണ് ലക്കി ഭാസ്‍കര്‍. മീനാക്ഷി ചൗധരിയാണ് നായികയായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണം സിതാര എന്റർടെയിൻമെന്റസിന്റെ ബാനറില്‍ ആണ്. ശബരിയാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ പിആര്‍ഒ. കിംഗ് ഓഫ് കൊത്തയാണ് മലയാളത്തില്‍ ഒടുവില്‍ ദുല്‍ഖറിന്റേതായെത്തിയത്. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്‍തത് അഭിലാഷ് ജോഷിയാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്‍യും ഷാൻ റഹ്‍മാനുമാണ് സംഗീതം ഒരുക്കിയത്. അഭിലാഷ് എൻ ചന്ദ്രനായിരുന്നു തിരക്കഥ. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സിനിമയില്‍ പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്‍മി, നൈല ഉഷ, ശാന്തി കൃഷ്‍ണ, അനിഖാ സുരേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സംഘട്ടനം രാജശേഖർ നിര്‍വഹിച്ച ദുല്‍ഖര്‍ ചിത്രത്തിന്റെ മേക്കപ്പ് റോണെക്സ് സേവ്യര്‍, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, കൊറിയോഗ്രാഫി ഷെറീഫ്, വസ്ത്രാലങ്കാരം പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വര്‍, സ്റ്റിൽ ഷുഹൈബ് എസ് ബി കെയും ആണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button