Site icon Newskerala

ബംഗളൂരുവിൽ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി മലയാളി വിദ്യാർഥികൾ മരിച്ചു

ബംഗളൂരു: കർണാടകയില്‍ മലയാളി നഴ്സിങ് വിദ്യാർഥികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കർണാടകയിലെ ചിക്കബനാവറയിലാണ് സംഭവം. സപ്തഗിരി കോളജിലെ ബി.എസ്‌.സി നഴ്സിങ് വിദ്യാർത്ഥികളായ തിരുവല്ല സ്വദേശി ജസ്റ്റിൻ (21), റാന്നി സ്വദേശിനി ഷെറിൻ (21) എന്നിവരാണ് മരിച്ചത്. ബിഎസ് സി നഴ്സിംഗ് രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികളാണ് ഇരുവരും. ഞായറാഴ്ച ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെ റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടമെന്നാണ് വിവിരം.

Exit mobile version