Site icon Newskerala

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പത്താം ക്ലാസ് വിദ്യാർഥിനിയോട് നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ടു; യുവാവ് പിടിയിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയോട് നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ട യുവാവ് പിടിയിൽ. കാസർകോട് സ്വദേശി കാട്ടിപ്പളം നാരായണീയം വീട്ടിൽ ഷിബിനാണ് പിടിയിലായത്. ഷിബിനെ പോക്സോ നിയമ പ്രകാരമാണ് ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ‌ ബേപ്പൂർ സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനിയുടെ ഫോണിലേയ്ക്ക് വിളിച്ച പ്രതി താൻ സിനിമാ സംവിധായകൻ ആണെന്നും, സിനിമയിൽ അഭിനയിപ്പിക്കാം എന്നും പറഞ്ഞ് വാട്സ്ആപ്പ് വഴി മെസേജ് അയക്കുകയായിരുന്നു. പിന്നീട് നിരന്തരം പിൻതുടർന്ന് ലൈംഗിക ഉദ്ദേശത്തോടെ പെൺകുട്ടിയുടെ നഗ്ന ഫോട്ടോകൾ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ ബേപ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ബേപ്പൂർ പൊലീസ് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി കാസർകോട് ഉണ്ടെന്ന് കണ്ടെത്തി. പിന്നാലെ ബേപ്പൂർ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അംഗജൻ, സിപിഒ സരുൺ, ഫറോക്ക് എസിപി സ്ക്വോഡ് അംഗങ്ങളായ എഎസ്ഐ അരുൺ, എസ്‌സിപിഒ വിനോദ് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.

Exit mobile version