Site icon Newskerala

അനുമതിയില്ലാതെ യുവതിയുടെ ചിത്രം പകര്‍ത്തി; 30,000 ദിര്‍ഹം പിഴ

അ​ബൂ​ദ​ബി: അ​നു​വാ​ദം കൂ​ടാ​തെ യു​വ​തി​യു​ടെ ചി​ത്രം പ​ക​ര്‍ത്തി​യ പ്ര​തി​ക്ക് 30,000 ദി​ര്‍ഹം പി​ഴ ചു​മ​ത്തി അ​ബൂ​ദ​ബി കോ​ട​തി. യു​വ​തി​യു​ടെ സ്വ​കാ​ര്യ​ത ലം​ഘി​ച്ചു​വെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്നാ​ണ് പി​ഴ വി​ധി​ച്ച​ത്.യു​വ​തി ആ​ദ്യം ക്രി​മി​ന​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും പ്ര​തി​ക്കെ​തി​രെ 10,000 ദി​ര്‍ഹം പി​ഴ ചു​മ​ത്ത​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.ഇ​തി​നു​ശേ​ഷം പ​രാ​തി​ക്കാ​രി യു​വാ​വി​നെ​തി​രെ അ​ബൂ​ദ​ബി ഫാ​മി​ലി, സി​വി​ല്‍ ആ​ന്‍ഡ് അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് കോ​ട​തി​യി​ല്‍ സി​വി​ല്‍ കേ​സ് ഫ​യ​ല്‍ ചെ​യ്യു​ക​യാ​യി​രു​ന്നു.തു​ട​ര്‍ന്ന് കോ​ട​തി ഇ​യാ​ളോ​ട് പ​രാ​തി​ക്കാ​രി​ക്ക് 20,000 ദി​ര്‍ഹം​കൂ​ടി ന​ല്‍കാ​നും യു​വ​തി​യു​ടെ കോ​ട​തി​ച്ചെ​ല​വ് വ​ഹി​ക്കാ​നും ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

Exit mobile version