Site icon Newskerala

വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. രോഗം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആനാട് സ്വദേശി കെ വി വിനയ(26) ആണ് മരിച്ചത്. കഴിഞ്ഞ 40 ദിവസമായി ഇവര്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം സംഭവിച്ചത്.പനി ഉൾപ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ട് മാസം മുമ്പാണ് വിനയ ചികിത്സ തേടിയത്. അസുഖം മാറിയ ശേഷം അപസ്മാരം പിടിപെടുകയും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. രക്തപരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. അന്ന് മുതൽ വിനയ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. രോഗബാധയുടെ ഉറവിടം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. യുവതി വീട്ടിലെ കിണറിലെ വെള്ളം മാത്രമാണ് ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിവരം. കിണറ്റിലെ വെള്ളം വിശദമായ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്.

Exit mobile version