തൃശൂർ: ഗർഭിണിയായ 20 കാരിയെ ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ വരന്തരപ്പിള്ളിയിലാണ് സംഭവം. മാട്ടുമല സ്വദേശി ഷാരോണിന്റെ ഭാര്യ അർച്ചനയാണ് മരിച്ചത്.ബുധനാഴ്ച വൈകുന്നേരം വീടിന് പുറകിലെ കോൺക്രീറ്റ് കാനയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ഷരോണിന്റെ അമ്മ അംഗൻവാടിയിൽ നിന്നും മകളുടെ കുട്ടിയെയും കൊണ്ട് വീട്ടിൽ എത്തിയപ്പോഴാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടത്.ആറു മാസം മുൻപാണ് ഷാരോണും അർച്ചനയും തമ്മിൽ വിവാഹിതരായത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. യുവതി ഭർതൃവീട്ടിൽ പീഡനം നേരിട്ടതായി ബന്ധുക്കൾ ആരോപിച്ചു. സ്വന്തം വീട്ടിലേക്ക് ഫോൺ വിളിക്കാൻ പോലും ഷാരോൺ അനുവദിച്ചിരുന്നില്ല.പെയ്ന്റിംഗ് ജോലി ചെയ്തിരുന്ന ഷാരോൺ കഞ്ചാവ് കേസിൽ പ്രതിയാണ്.ലൈഫ് പദ്ധതി പ്രകാരം ലഭിച്ച വീട്ടിലാണ് ഷാരോണിന്റെ കുടുംബം താമസിക്കുന്നത്. ഷാരോണിനും അമ്മയ്‌ക്കുമെതിരെ വരന്തരപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. യുവാവ് പൊലീസിന്റെ കസ്റ്റഡിയിലാണ്.


