Site icon Newskerala

ബലാത്സംഗം ചെയ്യാൻ ശ്രമിച്ച മധ്യവയസ്കനെ അടിച്ചു കൊലപ്പെടുത്തി; 18കാരി അറസ്റ്റിൽ

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിൽ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കനെ അടിച്ചു കൊലപ്പെടുത്തിയ കേസിൽ 18കാരി അറസ്റ്റിൽ. വ്യാഴാഴ്ച ഉച്ചയ്ക്ക് മുർവാൾ ഗ്രാമത്തിലാണ് സംഭവം. മൂർച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് മാരകമായ മുറിവേറ്റ നിലയിൽ സുഖ്‌രാജ് പ്രജാപതിയുടെ (50) മൃതദേഹം വൈകിട്ട് 3.30 ഓടെ ഒരു വീട്ടിൽ നിന്ന് കണ്ടെത്തിയതായി സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) രാജേന്ദ്ര സിങ് രജാവത് പറഞ്ഞു. പ്രജാപതിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്യുകയും രാത്രിയിൽ യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.പ്രജാപതി തന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. സ്വയം പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ വീട്ടിൽ ഉണ്ടായിരുന്ന മഴു കൊണ്ട് പ്രജാപതിയെ അടിക്കുകയായിരുന്നു. യുവതിയെ വെള്ളിയാഴ്ച വൈകിട്ട് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Exit mobile version