ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ ഏപ്രിൽ 1 മുതൽ പുതിയ നിയന്ത്രണങ്ങൾ; സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും!

നിങ്ങൾ സ്ഥിരമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? എങ്കിൽ വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ആദായനികുതി ചട്ടങ്ങൾ അനുസരിച്ച്, ക്രെഡിറ്റ് കാർഡ് വഴിയുള്ള ഉയർന്ന സാമ്പത്തിക ഇടപാടുകൾക്ക് നികുതി വകുപ്പിന്റെ കർശന നിരീക്ഷണം ഉണ്ടാകും. സാധാരണക്കാർക്ക് വലിയ ആശങ്ക വേണ്ടെങ്കിലും, ഉയർന്ന തുക കാർഡ് വഴി ചിലവാക്കുന്നവർക്കും വിദേശയാത്രകൾ നടത്തുന്നവർക്കും പുതിയ നിയമം വലിയ രീതിയിലുള്ള വെല്ലുവിളികൾ ഉയർത്തും. ഉയർന്ന ചെലവുകൾക്ക് ഇനി ആദായനികുതി വകുപ്പിന്റെ കണ്ണ് പുതിയ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം ഉയർന്ന തുകയുടെ ചിലവുകൾ റിപ്പോർട്ട് ചെയ്യുന്നതിലാണ്. ഒരു സാമ്പത്തിക വർഷം നിങ്ങളുടെ ആകെ ക്രെഡിറ്റ് കാർഡ് തിരിച്ചടവ് 10 ലക്ഷം രൂപയിൽ കൂടുതൽ വരുന്നുണ്ടെങ്കിൽ ബാങ്കുകൾ ഈ വിവരങ്ങൾ നിർബന്ധമായും ആദായനികുതി വകുപ്പിനെ അറിയിച്ചിരിക്കണം. കൂടാതെ, വിദേശരാജ്യങ്ങളിൽ പോയി വലിയ തുക ചിലവാക്കുന്നതും ഇനി മുതൽ പ്രത്യേകമായി നിരീക്ഷിക്കപ്പെടും. ഒരു ലക്ഷം രൂപയോ അതിൽ കൂടുതലോ വരുന്ന ക്രെഡിറ്റ് കാർഡ് ക്യാഷ് പേയ്‌മെന്റുകളും ഇനി മുതൽ കൃത്യമായി ട്രാക്ക് ചെയ്യപ്പെടും. നിങ്ങളുടെ വാർഷിക വരുമാനവുമായി പൊരുത്തപ്പെടാത്ത രീതിയിലുള്ള ചിലവുകൾ കാർഡിലുണ്ടെങ്കിൽ ആദായനികുതി വകുപ്പിൽ നിന്ന് വിശദീകരണം തേടിയുള്ള നോട്ടീസ് വരാൻ സാധ്യതയേറെയാണ്. കമ്പനി കാർഡ് വ്യക്തിഗത ആവശ്യത്തിന് ഉപയോഗിച്ചാൽ നികുതി വരും കമ്പനികൾ നൽകുന്ന ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ജീവനക്കാരെയും പുതിയ നിയമം നേരിട്ട് ബാധിക്കും. ഏപ്രിൽ മുതൽ, ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ വ്യക്തിപരമായ ഷോപ്പിംഗിനോ വിനോദയാത്രകൾക്കോ ആയി കമ്പനി കാർഡ് ഉപയോഗിച്ചാൽ, ആ തുക നിങ്ങളുടെ ശമ്പളത്തിന്റെ ഭാഗമായി കണക്കാക്കി നികുതി ഈടാക്കുന്നതാണ്. ബിസിനസ് മീറ്റിംഗുകൾ, ഔദ്യോഗിക യാത്രകൾ എന്നിവയ്ക്ക് മാത്രമേ നികുതി ഇളവ് ലഭിക്കൂ. അതുകൊണ്ട് തന്നെ ജോലി സംബന്ധമായ യാത്രകളുടെയും മറ്റും ബില്ലുകൾ കൃത്യമായി സൂക്ഷിച്ചു വെക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കേണ്ടി വരും. ആദായനികുതി അടയ്ക്കാൻ ഇനി ക്രെഡിറ്റ് കാർഡും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ആദായനികുതി അടയ്ക്കാനുള്ള പുതിയ സൗകര്യമാണ് മറ്റൊരു ശ്രദ്ധേയമായ മാറ്റം. നെറ്റ് ബാങ്കിങ്ങിനോ ഡെബിറ്റ് കാർഡിനോ പുറമെ ക്രെഡിറ്റ് കാർഡ് വഴിയും ഇനി ടാക്‌സ് അടയ്ക്കാം. കയ്യിൽ പണമില്ലാത്ത സാഹചര്യത്തിൽ നികുതി അടയ്ക്കാൻ ഇത് സഹായകരമാകുമെങ്കിലും, ഉപഭോക്താക്കൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. ക്രെഡിറ്റ് കാർഡ് വഴി നികുതി അടയ്ക്കുമ്പോൾ ബാങ്കുകൾ ഈടാക്കുന്ന പ്രോസസിംഗ് ഫീസും, കൃത്യസമയത്ത് ബിൽ അടച്ചില്ലെങ്കിൽ വരുന്ന ഉയർന്ന പലിശയും സാമ്പത്തിക ബാധ്യത വർധിപ്പിച്ചേക്കാം. അതുകൊണ്ട് തന്നെ സാമ്പത്തിക അച്ചടക്കത്തോടെ മാത്രം ഈ സൗകര്യം ഉപയോഗിക്കുന്നതാകും ഉചിതം. പാൻ കാർഡ് നിർബന്ധം ഏപ്രിൽ 1 മുതൽ പാൻ കാർഡ് ഇല്ലാതെ ബാങ്കുകൾ പുതിയ ക്രെഡിറ്റ് കാർഡുകൾ അനുവദിക്കില്ലെന്ന് മാത്രമല്ല, നിലവിലുള്ള എല്ലാ കാർഡുകളും പാൻ നമ്പറുമായി ബന്ധിപ്പിക്കേണ്ടതും അനിവാര്യമാണ്. ഇതോടെ നിങ്ങളുടെ ഓരോ ക്രെഡിറ്റ് കാർഡ് ഇടപാടും നികുതി രേഖകളുമായി നേരിട്ട് ബന്ധിക്കപ്പെടും. ഒന്നിലധികം കാർഡുകൾ ഉപയോഗിച്ച് വലിയ തുക ചിലവാക്കുന്നവർക്കും കൃത്യമായി വരുമാനം വെളിപ്പെടുത്താത്തവർക്കും ഈ പുതിയ രീതി കൂടുതൽ പരിശോധനകൾ നേരിടാൻ കാരണമാകും. കുറഞ്ഞ രേഖകൾ നൽകി ഇനി ക്രെഡിറ്റ് കാർഡുകൾ സ്വന്തമാക്കാൻ സാധിക്കില്ല. മേൽവിലാസം തെളിയിക്കാൻ ഇനി ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റും മതി ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റുകൾ ഇനി മുതൽ പാൻ കാർഡ് അപേക്ഷകൾക്കും മറ്റും മേൽവിലാസം തെളിയിക്കുന്ന രേഖയായി ഉപയോഗിക്കാം എന്ന ആശ്വാസകരമായ മാറ്റവും ഇതിലുണ്ട്. ഇത് പുതിയ കാർഡുകൾക്ക് അപേക്ഷിക്കുന്നവർക്ക് വലിയ ഉപകാരമാകും. ചുരുക്കത്തിൽ, ഏപ്രിൽ 1 മുതൽ നിങ്ങളുടെ വരുമാനവും ചിലവും തമ്മിൽ പൊരുത്തപ്പെടുന്നുണ്ടെങ്കിൽ പുതിയ മാറ്റങ്ങൾ നിങ്ങളെ ബാധിക്കില്ല. എന്നാൽ ഉയർന്ന തുക കാർഡ് വഴി ചെലവാക്കുന്നവർ തങ്ങളുടെ സാമ്പത്തിക രേഖകൾ കൃത്യമാണെന്ന് ഉറപ്പുവരുത്തുന്നത് വരുംകാലത്ത് നൂലാമാലകൾ ഒഴിവാക്കാൻ സഹായിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

situs slot