അമരാവതി: ആന്ധ്രാപ്രദേശിൽ തിക്കിലും തിരക്കിലുംപെട്ട് ഒൻപത് പേർ മരിച്ചു. ശ്രീകാകുളത്തുള്ള കാശിബുഗ്ഗ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് സംഭവം. ഏകാദശിയോടനുബന്ധിച്ച് കാശിബുഗ്ഗയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ദുരന്തത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഞെട്ടൽ രേഖപ്പെടുത്തി. മരണം ഹൃദയഭേദകം എന്നാണ് പ്രതികരണം.നിരവധി തീർത്ഥാടകർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്, മരണസംഖ്യ ഉയർന്നേക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിന് തൊട്ടുപിന്നാലെ സംസ്ഥാന കൃഷി മന്ത്രി കെ. അച്ചൻനായിഡു ക്ഷേത്രത്തിലെത്തി.


