Site icon Newskerala

ഷാപ്പിൽ മദ്യപിക്കാൻ അനുവദിച്ചില്ല; പാലക്കാട്ട് ജീവനക്കാരനെ മർദ്ദിച്ചു കൊന്നു

പാലക്കാട്: ഷാപ്പിൽ മദ്യപിക്കാൻ അനുവദിക്കാത്തതിന്, പാലക്കാട്ട് കൊഴിഞ്ഞമ്പാറയിൽ ഷാപ്പ് ജീവനക്കാരനെ മർദിച്ചു കൊലപ്പെടുത്തി. മുണ്ടൂർ പന്നമല സ്വദേശി എൻ.രമേശാണ് മരിച്ചത്. ചള്ളപ്പാത സ്വദേശി എം ഷാഹുൽ ഹമീദ് ആണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി ഷാഹുൽ ഹമീദ് മദ്യവുമായി ഷാപ്പിലെത്തി മദ്യപിക്കാനൊരുങ്ങിയത് രമേശ് തടഞ്ഞതാണ് കൊലപാതകത്തിനുള്ള പ്രകോപനമായി പറയുന്നത്. വാക്ക് തർക്കത്തെ തുടർന്ന് അടിച്ചു വീഴ്ത്തുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version