100 രൂപ പോലും വേണ്ട; റീച്ചാര്‍ജ് പ്ലാനുമായി ജിയോ; ബിഎസ്എന്‍എല്ലിന് എട്ടിന്റെ പണി ഉറപ്പ്.
രാജ്യത്ത് ടെലികോം സേവനദാതാക്കള്‍ തമ്മിലുള്ള മത്സരം മുറുകിക്കൊണ്ടിരിക്കുകയാണ്. ജിയോയും ബിഎസ്എന്‍എല്ലും എയര്‍ടെല്ലുമെല്ലാം മത്സര രംഗത്ത് കട്ടക്ക് തന്നെയുണ്ട്. ഇപ്പോഴിതാ എതിരാളികളെ നേരിടാന്‍ പുത്തന്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് റിലയന്‍സ് ജിയോ. കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളുമായി കളംനിറയുന്ന ബിഎസ്എന്‍എല്ലിനായിരിക്കും ജിയോയുടെ നീക്കം ഏറ്റവും വലിയ തലവേദനയാവുക.
91 രൂപയാണ് റിലയന്‍സ് ജിയോയുടെ റീച്ചാര്‍ജിന്‍റെ വില. അണ്‍ലിമിറ്റഡ് കോളിംഗ്, 3ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി എന്നിവയുമായാണ് പുത്തൻ പ്ലാൻ കളത്തില്‍ ഇറങ്ങുന്നത്.91 രൂപക്ക് റീച്ചാര്‍ജ് ചെയ്താല്‍ 28 ദിവസത്തേക്ക് ആകെ 3 ജിബി ഡാറ്റയാണ് ജിയോ നല്‍കുക. 100 എംബിയുടെ ഡെയ്‌ലി ലിമിറ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നു.
ഡാറ്റ പരിധി കഴിഞ്ഞാല്‍ 200 എംബി അധിക ഡാറ്റ ലഭിക്കും. അധികം ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് ജിയോയുടെ ഈ റീച്ചാര്‍ജ് പ്ലാൻ. 50 സൗജന്യ എസ്എംഎസും ജിയോയുടെ 91 രൂപ റീച്ചാര്‍ജില്‍ ലഭിക്കും.