തൃശൂര്‍: വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകൻ എന്ന തടവുകാരനാണ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്.പൊലീസ് തൃശൂർ നഗരത്തിൽ വ്യാപക പരിശോധന നടത്തുന്നു. കറുത്ത ഷർട്ടും വെളുത്ത മുണ്ടുമായിരുന്നു കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടുമ്പോൾ പ്രതിയുടെ വേഷം. കൊലപാതകം,കവര്‍ച്ച തുടങ്ങി 50ഓളം കേസുകളിലെ പ്രതിയാണ് ബാലമുരുകന്‍. ഇന്നലെ രാത്രിയാണ് ഇയാള്‍ തമിഴ്നാട് പൊലീസിന്‍റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്.പൊലീസ് നടപടികളുടെ ഭാഗമായി തമിഴ്നാട്ടിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം തിരിച്ച് വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് രക്ഷപ്പെട്ടത്. ജയില്‍ പരിസരത്ത് എത്തിയപ്പോള്‍ മൂത്രമൊഴിക്കാനുണ്ടെന്ന് പറയുകയും ഇതിനായി വിലങ്ങ് അഴിച്ചപ്പോള്‍ പൊലീസ് വാനിന്‍റെ വിന്‍ഡോയിലൂടെ ചാടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. മാസങ്ങള്‍ക്ക് മുന്‍പും ഇയാള്‍ ജയില്‍ ചാടിയിരുന്നു. പിന്നീട് പൊലീസ് പിടികൂടയായിരുന്നു. അതിനിടെയാണ് വീണ്ടും ജയില്‍ ചാട്ടം.


