National
വീടിന്റെ മേൽക്കൂര വീണ് ഒരു മരണം
ബംഗളൂരു: ഗുർമിത്കല്‍ താലൂക്കിലെ ചിംനഹള്ളിയില് മൂന്ന് ദിവസമായി തുടരുന്ന മഴയില്‍ വീടിന്റെ മേല്‍ക്കൂര തകർന്ന് വീണ് ഒരു സ്ത്രീ മരിച്ചു.ഗുണജാലമ്മയാണ് (68) മരിച്ചത്. വ്യാഴാഴ്ച രാത്രി കുടുംബാംഗങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. ഗുണജാലമ്മയുടെ സഹോദരൻ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുർമിത്കല്‍ പൊലീസ് പരിധിയിലാണ് സംഭവം.