Site icon Newskerala

പാലക്കാട്ട് യുവാവിനെ കെട്ടിയിട്ട് മർദിച്ചു; രണ്ടുപേർ പിടിയിൽ

പാലക്കാട്: പാലക്കാട് യുവാവിനെ കെട്ടിയിട്ട് മർദിച്ച രണ്ടു പേർ പിടിയിൽ. പാലക്കാട് എലപ്പുള്ളി തേനാരിയിലാണ് സംഭവം. ഒകരംപള്ളി സ്വദേശി വിപിനെയാണ് ബന്ധുക്കളുടെ മുന്നിലിട്ട് പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചത്. വിപിന്റെ സുഹൃത്തുക്കളും നിരവധി കേസുകളിൽ പ്രതികളായ ഒകരംപള്ളി സ്വദേശികളായ ശ്രീകേഷ്, ഗിരീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഗുണ്ടാസംഘങ്ങളാണ്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ്.

Exit mobile version