Site icon Newskerala

പന്ത്രണ്ടുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തു: ​ ആലപ്പുഴയിൽ സിപിഐ നേതാവിനെതിരെ പോക്സോ കേസ്

ആലപ്പുഴ: പന്ത്രണ്ടുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത സിപഐ മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്‌സോ കേസ്. വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ആദിക്കാട്ടുകുളങ്ങര പുലച്ചാടിവിള വടക്കേതിൽ എച്ച് ദിലീപിനെതിരെയാണ് (42) നൂറനാട് പൊലീസ് കേസെടുത്തത്. ഇയാൾ ഒളിവിലാണ്.സ്കൂളിൽ കൊണ്ടുവിടാമെന്ന വ്യാജേന റോഡിൽ നിന്ന് ദിലീപ് പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ലൈംഗികമായി അതിക്രമം നടത്തി. പെൺകുട്ടി എതിർത്തപ്പോൾ പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയശേഷം ബസ്‌ സ്റ്റോപ്പിനുസമീപം ഇറക്കിവിടുകയായിരുന്നു. ഇതേ തുടർന്ന് പ്രതി തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി പോയി.സ്‌കൂളിലെത്തിയ പെൺകുട്ടി സുഹൃത്തുക്കളോട് അദ്ധ്യാപകരോടും പീഡന വിവരം പറയുകയായിരുന്നു. സ്‌കൂൾ അധികൃതർ പൊലീസിനെ വിവരമറിയിച്ചപ്പോൾ എസ് ഐ അജിത്തിന്റെ നേതൃത്വത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുകയായിരുന്നു.

Exit mobile version