Site icon Newskerala

ഫോൺ വിളിച്ചിട്ട് എടുത്തില്ല; ഗർഭിണിയായ 17കാരി അന്വേഷിച്ച് വീട്ടിലെത്തി, കാമുകൻ പോക്സോ കേസിൽ പിടിയിൽ

ഹരിപ്പാട് : ഫോൺ വിളിച്ചിട്ട് എടുക്കാത്ത കാമുകനെ തേടി അഞ്ചു മാസം ഗർഭിണിയായ പതിനേഴുകാരി കാമുകന്റെ വീട്ടിലെത്തി. വീട്ടുകാർ ഹരിപ്പാട് പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പെൺകുട്ടിയുടെ മൊഴിയെടുത്തു. പിന്നാലെ യുവാവ് കസ്റ്റഡിയിലായി.ഫോൺ വിളിച്ചിട്ട് എടുക്കാതായതോടെയാണ് ഹരിപ്പാട് താമല്ലാക്കലിലെ 23കാരന്റെ വീട്ടിൽ പെൺകുട്ടി നേരിട്ട് എത്തിയത്. വീട്ടുകാർ വിളിച്ചതനുസരിച്ചെത്തിയ പൊലീസ് വിവരങ്ങൾ അന്വേഷിച്ചപ്പോൾ പെൺകുട്ടി പീഡന വിവരങ്ങൾ വെളിപ്പെടുത്തി. 2023ൽ സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവാവുമായി പെൺകുട്ടി പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി ആലപ്പുഴ ടൗണിലെ ഒരു ലോഡ്ജിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു.പിന്നീട് ബെംഗളൂരുവിൽ പഠനത്തിന് പോയ സമയത്ത് താമസ സ്ഥലത്തെത്തി അവിടെ വച്ചും പീഡിപ്പിച്ചുവെന്നും പെൺകുട്ടി മൊഴി നൽകി. ഇതോടെയാണ് പൊലീസ് കേസെടുത്തത്. പോക്സോ, പട്ടിക ജാതി അതിക്രമം തടയൽ നിയമം എന്നിവ പ്രകാരമാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്.

Exit mobile version