Site icon Newskerala

ഗർഭിണിയായ മകളെ പിതാവും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊന്നു; കർണാടകയിലെ ഹുബ്ബള്ളിയിൽ ദുരഭിമാന കൊലപാതകം

കർണാടകയിലെ ഹുബ്ബള്ളിയിൽ ഗർഭിണിയായ മകളെ പിതാവും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊന്നു. 19 കാരി മാന്യത പാട്ടീലാണ് കൊല്ലപ്പെട്ടത്. പിതാവും സഹോദരനും ഉൾപ്പെടെയുള്ളവരാണ് കൊലപ്പെടുത്തിയത്. ദുരഭിമാന കൊലപാതകമാണിത്. പിതാവും സഹോദരനും ഉൾപ്പെടെയുള്ളവർ മാന്യതയുടെ ഭർത്താവ് വിവേകാനന്ദയെയും കുടുംബത്തെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തിൽ 19കാരിയുടെ പിതാവ് ഉൾപ്പെടെ നാലുപേർ പിടിയിലായി. ആറുമാസം ഗർഭിണിയായിരുന്നു മാന്യത പാട്ടീൽ.

Exit mobile version