Site icon Newskerala

പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം;രാജസ്ഥാൻ സ്വദേശി കൊട്ടിയം പോലീസിന്റെ അറസ്റ്റിൽ

കൊട്ടിയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ രാജസ്ഥാൻ സ്വദേശിയായ യുവാവ് കൊട്ടിയം പൊലീസിന്‍റെ പിടിയിലായി. രാജസ്ഥാൻ സംസ്ഥാനത്ത് ബാർമർ ജില്ലയിൽ ദുതിയ മോതിസിങ് എന്ന സ്ഥലത്തുള്ള നമാ റാം (25) ആണ് പിടിയിലായത്. സ്‌കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയെ കൊട്ടിയം മൈലക്കാടിന് സമീപത്ത് നഗ്നതാപ്രദർശനം നടത്തിയ കുറ്റത്തിനാണ് അറസ്റ്റ് ചെയ്യ്തത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായത്. കൊട്ടിയം ഇൻസ്‌പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ നിഥിൻ നളൻ, വിഷ്ണു, സി.പി.ഒ മാരായ അരുൺ, റഫീക്ക്, ശംഭു, നൗഷാദ്, സന്തോഷ്‌ലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Exit mobile version