Site icon Newskerala

കൊടുങ്ങല്ലൂരിൽ ആർഎസ്എസ് പ്രവർത്തകനെ മർദിച്ച് ജനനേന്ദ്രിയം മുറിച്ച സംഭവം; ഇവാഞ്ചലോ ആശ്രമം നടത്തിപ്പുകാർ പിടിയിൽ

തൃശൂർ: കൊടുങ്ങല്ലൂരിൽ യുവാവിനെ ക്രൂരമായി മർദിച്ച് ജനനേന്ദ്രിയം മുറിക്കുകയും കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്ത കേസിൽ ഇവാഞ്ചലോ ആശ്രമം നടത്തിപ്പുകാരനും സഹായികളും പിടിയിൽ. ആലപ്പുഴ തുറവൂർ സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായ സുദർശന് മർദനമേറ്റ കേസിൽ എറണാകുളം കൂനംമാവ് ഇവാഞ്ചലോ ആശ്രമം നടത്തിപ്പുകാരൻ അമൽ, സഹായികളായ നിതിൻ,ആരോമൽ എന്നിവരാണ് അറസ്റ്റിലായത്. അ​ഗതി മന്ദിരത്തിലെ സഹഅന്തേവാസിയുടെ അതിക്രൂരമായ പീഡനത്തിലാണ് സുദർശനന് ​ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. മർദനത്തിൽ ​ഗുരുതരമായി പരിക്കേറ്റിട്ടും ചികിത്സ നൽകാൻ പോലും തയ്യാറാകാതെ കൊടുങ്ങല്ലൂരിൽ അ​ഗതിമന്ദിരത്തിലെ അധികൃതർ ഇയാളെ റോഡിലുപേക്ഷിക്കുകയായിരുന്നു.എസ് ഡി പി ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കഴിഞ്ഞ ദിവസം സഹോദരൻ അനുജൻ ആരോപിച്ചിരുന്നു. ചേർത്തല മുനീർ വധക്കേസിലെ പ്രതിയാണ് സുദർശനും സഹോദരനും. സുദർശനന് നേരിടേണ്ടി വന്നത് മനുഷ്യത്വരഹിതമായ പീഡനമെന്നും ആലപ്പുഴ സ്വദേശികളായ ചിലരെ സംശയമുണ്ടെന്നും അനുജൻ മുരുകൻ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഇവാഞ്ചലോ ആശ്രമം അധികൃതർ പിടിയിലാകുന്നത്.സുദർശനന്റെ ജനനേന്ദ്രിയത്തിൽ മുറിവേറ്റതായും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം കൊടുങ്ങല്ലൂരില്‍ നഗ്നനായ നിലയില്‍ റോഡിലുപേക്ഷിച്ച നിലയിലാണ് സുദര്‍ശനെ കണ്ടെത്തിയത്. ഉടനെ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് സുദര്‍ശന്‍റെ ചികിത്സ നടക്കുന്നത്.

Exit mobile version