Spot light

ശാസ്ത്രനാമം‘ട്രാപെലസ് സാവിഗ്നി’; ഇണചേരൽ സമയം പെൺപല്ലികളെ ആകർഷിക്കാൻ നീല നിറം, അപൂർവ ഇനം പല്ലികളെ കണ്ടെത്തി

റിയാദ്: വളരെ അപൂർവമായ പല്ലിയിനത്തെ സൗദി അറേബ്യയിലെ മരുഭൂമിയിൽ കണ്ടെത്തി. വടക്കൻ അതിർത്തി പ്രവിശ്യയായ അറാർ മേഖലയിലെ മരുഭൂമിയിലാണ് വംശനാശ ഭീഷണി നേരിടുന്ന ‘ട്രാപെലസ് സാവിഗ്നി’ എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന പല്ലികളെ കണ്ടെത്തിയത്. പല നിറങ്ങളുടെ മിശ്രിതം പോലെ തോന്നിക്കുന്നതാണ് ഇതിെൻറ ദേഹം. ഇടത്തരം വലിപ്പമാണുള്ളത്. പരന്ന ശരീരവും വിശാലമായ ത്രികോണാകൃതിയിലുള്ള തലയും താരതമ്യേന നീളമുള്ള വാലുമുണ്ട്.  പിറകിലും തലയിലും വലിയ ‘സ്പൈക്കി’ ചെതുമ്പലുകൾ കൊണ്ട് മൂടിയിരിക്കുന്നു. പകൽ സമയത്ത് തന്നെ മരുഭൂമികളിൽ കാണാം. പ്രാണികളും ഇലകളും ആണ് പ്രധാന ഭക്ഷണം. ചരൽക്കല്ലുകൾ നിറഞ്ഞ പ്രദേശങ്ങളിലും പാറകൾ കൂടുതലുള്ള മരുഭൂഭാഗങ്ങളിലുമാണ് സാന്നിധ്യം കൂടുതലായി കണ്ടെത്തിയത്. മരുഭൂമിയിലെ ചൂടിൽ നിന്ന് രക്ഷപ്പെടാൻ കുറ്റിച്ചെടികളിലും പാറകളിലും കയറുന്ന പതിവുണ്ട്. നിറക്കൂട്ട് ലയിപ്പിച്ച പോലുള്ള ശരീരമാണെങ്കിലും ശരീരത്തിെൻറ കൂടുതൽ ഭാഗവും മണലിട് ലയിച്ചുച്ചേരുന്ന നിറത്തിലുള്ളതാണ്.  Read Also –  സ‍ർവേയ്ക്കിടെ പുരാവസ്തു ഗവേഷകർ ആ കാഴ്ച കണ്ട് ഞെട്ടി; ഇവിടെയോ നൂറ്റാണ്ടുകളുടെ യുദ്ധ ചരിത്രം പേറിയ സ്ഥലം? എന്നാൽ ആൺ പല്ലികൾക്ക് ഇണചേരൽ സമയത്ത് പെൺപല്ലികളെ ആകർഷിക്കാൻ തലയിലും കഴുത്തിലും ഇരുവശങ്ങളിലും നീല നിറം പ്രകടമാകും. അപ്പോൾ പലനിറങ്ങളുടെ മിശ്രിതം പോലെ വളരെ ആകർഷണീയമായി തോന്നും. അറാർ മേഖലയിലെ ഭൂപ്രകൃതി ഇത്തരം അപൂർവ ഇനം ഉരഗങ്ങൾക്കും സസ്തനികൾക്കും അനുയോജ്യമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നതായി അമൻ പരിസ്ഥിതി സൊസൈറ്റി അംഗവും വന്യജീവി പ്രേമിയുമായ അദ്‌നാൻ ഖലീഫ്‌ത പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button