Kerala

സീ പ്ളെയിന്‍ 11 കൊല്ലം മുൻപ് വരേണ്ട പദ്ധതിയായിരുന്നു, ഇത്രയും വൈകിച്ചതിന് പിണറായി ക്ഷമ ചോദിക്കണം:കെ.മുരളീധരന്‍

കല്‍പറ്റ: സി പ്ലെയിൻ ഇത്രയും വൈകിച്ചതിന് പിണറായി ക്ഷമ ചോദിക്കണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടു  യുഡിഎഫിന്റെ കാലത്ത് പദ്ധതിക്കായി എല്ലാം സജ്ജീകരണവും ഒരുക്കിയിരുന്നു.ഉമ്മൻചാണ്ടിയുടെ കാലത്ത് എതിർപ്പിനെ തുടർന്ന്  നിർത്തിവക്കുകയായിരുന്നു.അന്ന് പദ്ധതി തടസ്സപ്പെടുത്താൻ സമരം ചെയ്ത ചില മത്സ്യത്തൊഴിലാളി സംഘടനകളെ ആരെയും ഇന്ന് കാണാനില്ല.പദ്ധതി തടസ്സപ്പെടുത്തിയവർ തന്നെ ഇപ്പോഴത് നടപ്പാക്കുന്നു.എന്നിട്ട് ഞങ്ങളാണ് വികസനം കൊണ്ടുവന്നതെന്ന് പ്രഖ്യാപിക്കുന്നു.11 കൊല്ലം മുൻപ് വരേണ്ട പദ്ധതിയായിരുന്നു. യുഡിഎഫ് ഭരിക്കുമ്പോൾ ഒരു നയം എൽഡിഎഫ് ഭരിക്കുമ്പോൾ മറ്റൊരു നയം കേരളത്തിന്‍റെ  അടിസ്ഥാന വികസനത്തിന് ഇത് ശരിയല്ല.പദ്ധതി ഇത്രയും വൈകിച്ചതിന് പിണറായി ക്ഷമ ചോദിക്കണം.തെരഞ്ഞെടുപ്പിൽ മൂന്നിടത്തും ശുഭപ്രതീക്ഷയുണ്ടെന്നും  കെ മുരളീധരൻ പറഞ്ഞു.വയനാട്ടിൽ അഞ്ച് ലക്ഷത്തിന് മേൽ ഭൂരിപക്ഷം നേടും.ചേലക്കരയിൽ മുൻപില്ലാത്ത രീതിയിൽ പ്രചരണം നടന്നു.പാലക്കാട്‌ ബിജെപി വെല്ലുവിളി അല്ല.വികസനം പറഞ്ഞാണ് യുഡിഎഫ് വോട്ട് ചോദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button