Sports

11 റണ്‍സിനിടെ ഏഴ് വിക്കറ്റ്! 19 തികയാത്ത അഫ്ഗാന്‍ പയ്യന്‍ ബംഗ്ലാദേശിനെയങ്ങ് തീര്‍ത്തു, ജയം 92 റണ്‍സിന് –

ഷാര്‍ജ: ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ അഫ്ഗാനിസ്ഥാന് അത്ഭുത വിജയം. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 92 റണ്‍സിന്റെ വിജയമാണ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ 49.4 ഓവറില്‍ 235ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് 34.3 ഓവറില്‍ 143ന് എല്ലാവരും പുറത്തായി. അവസാന ഏഴ് വിക്കറ്റുകള്‍ 11 റണ്‍സിനിടെയാണ് ബംഗ്ലാദേശിന് നഷ്ടമായത്. 26 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ അള്ളാ ഗസന്‍ഫാറാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ വിജയമുറപ്പിച്ചിരുന്നു ബംഗ്ലാദേശ്. മൂന്നിന് 132 എന്ന ശക്തമായ നിലയിലായിരുന്നു ബംഗ്ലാദേശ്. പിന്നീട് 11 റണ്‍സിനെ അവര്‍ക്ക് ശേഷിക്കുന്ന ഏഴ് വിക്കറ്റുകള്‍ നഷ്ടമായി. ഇതില്‍ ആറും നേടിയത് ഗസന്‍ഫാര്‍. 6.3 ഓവര്‍ മാത്രമെറിഞ്ഞ 18 വയസുകാരന്‍ 26 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. തന്‍സിദ് ഹസന്റെ (3) വിക്കറ്റ് ബംഗ്ലാദേശിന് തുടക്കത്തില്‍ നഷ്ടമായി. ഗസന്‍ഫാറിന്റെ ആദ്യ വിക്കറ്റായിരുന്നു അത്. പിന്നീട് സൗമ്യ സര്‍ക്കാര്‍ (33) – നജ്മുല്‍ ഹുസൈന്‍ ഷാന്റോ (47) സഖ്യം 50 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നീട് സൗമ്യയെ പുറത്താക്കി അസ്മതുള്ള ഒമര്‍സായ് അഫ്ഗാന് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് ഷാന്റോ – മെഹിദി ഹസന്‍ മിറാസ് (28) സഖ്യം 55 റണ്‍സും കൂട്ടിചേര്‍ത്തു. തുടര്‍ന്ന് ഷാന്റോയെ മുഹമ്മദ് നബിയും മടങ്ങി. നാലാമനായി ക്രീസിലെത്തിയ മെഹിദി ഹസന്‍ മടങ്ങിയതോടെയാണ് (28) ബംഗ്ലാദേശിന്റെ തകര്‍ച്ച തുടങ്ങുന്നത്. ഗസന്‍ഫാറാണ് മിറാസിനെ പുറത്താക്കുന്നത്. തൗഹിദ് ഹൃദോയ് (11), മഹ്മദുള്ള (2) എന്നിവരെ റാഷിദ് ഖാന്‍ ബൗള്‍ഡാക്കി. മുഷ്ഫിഖുര്‍ റഹീം (1), റിഷാദ് ഹുസൈന്‍ (1), ടസ്‌കിന്‍ അഹമ്മദ് (0), ഷൊറിഫുള്‍ ഇസ്ലാം (1) എന്നിവരെ ഗസന്‍ഫാര്‍ മടക്കുകയായിരുന്നു. മുസ്തഫിസുര്‍ റഹ്മാന്‍ (3) പുറത്താവാതെ നിന്നു. തിരിച്ചടിച്ച് ഇന്ത്യ എ! ഓസ്‌ട്രേലിയ എയ്ക്ക് മോശം തുടക്കം; ജുറലിന്റേത് ടീമില്‍ സ്ഥാനമുറപ്പിക്കുന്ന പ്രകടനം നേരത്തെ അഫ്ഗാനിസ്ഥാന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. ഒരു ഘട്ടത്തില്‍ നാലിന് 35 എന്ന നിലയിലായിരുന്നു അവര്‍. റഹ്മാനുള്ള ഗുര്‍ബാസ് (5), സെദിഖുള്ള അടല്‍ (21), റഹ്മത്ത് ഷാ (2), അസ്മതുള്ള ഒമര്‍സായ് (0) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. പിന്നീട് ഹഷ്മതുള്ള ഷാഹിദ് (52) – ഗുല്‍ബാദിന്‍ നെയ്ബ് (22) സഖ്യം 36 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഗുല്‍ബാദിനെ മടക്കി ടസ്‌കിന്‍ അഹമ്മദ് (22) ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ വലിയ കൂട്ടുകെട്ട് വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളു. മുഹമ്മദ് നബി (84) – ഷാഹിദി സഖ്യം 104 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് തന്നെയാണ് അഫ്ഗാനെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ഷാഹിദി 41-ാം ഓവറില്‍ മടങ്ങി. 

റാഷിദ് ഖാന് (10) മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കിലും നംഗേയാലിയ ഖരോട്ടെയുടെ (11 പന്തില്‍ പുറത്താവാതെ 27) ഇന്നിംഗ്‌സ് നിര്‍ണായകമായി. ഇതിനിടെ നബിയും മടങ്ങിയിരുന്നു. 84 പന്തുകള്‍ നേരിട്ട നബി മൂന്ന് സിക്‌സും നാല് ഫോറും നേടി. ഗസര്‍ഫാര്‍ (0), ഫസല്‍ഹഖ് ഫാറൂഖി (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ അഫ്ഗാനിസ്ഥാന്‍ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ മുന്നിലെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button