Kerala

ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി; പ്ലാറ്റ്‌ഫോമിനിടയിലേക്ക് വീണ യാത്രക്കാരൻ മരിച്ചു

കണ്ണൂർ: റെയിൽവേ സ്‌റ്റേഷനിൽ ഇന്റർസിറ്റി എക്സ‌്‌പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ വീണ് യാത്രക്കാരൻ മരിച്ചു. നാറാത്ത് കൊളച്ചേരി സ്വദേശി പി.കാസിം (62) ആണ് മരിച്ചത്.

പ്ലാറ്റ്ഫോം ഒന്നിൽ കോച്ച് 3ന് സമീപം ഇന്ന് (വെള്ളിയാഴ്ച) ഉച്ചയ്ക്ക് 2.50-നാണ് അപകടം.

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

ഉടൻ തന്നെ ഇദ്ദേഹത്തെ പുറത്തെത്തിച്ചു. ജില്ലാ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു.

Related Articles

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button