09.10.2025
ബെംഗളൂരു മലയാളികളുടെ ഏറ്റവും വലിയ ആശങ്കയായിരുന്നു തിരക്കുള്ള ട്രെയിൻ യാത്ര. ഇതാ അതിനൊരു പരിഹാരം. എറണാകുളം-ബെംഗളൂരു റൂട്ടിൽ പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നവംബർ പകുതിയോടെ സർവീസ് ആരംഭിക്കുമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്. ഐടി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഈ സർവീസ് ഏറെ പ്രയോജനം ചെയ്യും എന്ന് പ്രതീക്ഷിക്കാം.
