തിരുവനന്തപുരം: വർക്കല താഴെ വെട്ടൂരിൽ യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. താഴെ വെട്ടൂർ സ്വദേശികളായ യൂസഫ്, നെടുങ്കോട് വീട്ടിൽ ജവാദ്, മൂലക്കട മുക്കിൽ നിസാം എന്നു വിളിക്കുന്ന നിസ്സാമുദ്ദീൻ, നെടുങ്കണ്ട പുതിയ പാലത്തിൽ ജഹാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വർക്കല പൊലീസും ഡാൻസാഫ് ടീമും ചേർന്ന് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അരിവാളം ബീച്ചിന് സമീപത്തുള്ള ആളൊഴിഞ്ഞ പ്രദേശത്ത് നിന്ന് പിടികൂടിയത്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് വർക്കല പൊലീസ് അറിയിച്ചു.
Related Articles
കെഎസ്ആർടിസി ബസിടിച്ച് ലോറിയുടെ നിയന്ത്രണം പോയി; പിന്നാലെ ലോറി നാല് ബൈക്കുകളിൽ ഇടിച്ചു; വൻ അപകടം ഒഴിവായി
3 weeks ago
അർജുൻ്റെ അവസാന മടക്കയാത്ര… മൃതദേഹം ബന്ധുക്കൾക്ക് കൈമാറി; ആംബുലൻസിൽ നാട്ടിലേക്ക് പുറപ്പെട്ടു…
September 27, 2024
Check Also
Close