KeralaPolitcs

ബിജെപി നേതാക്കൾക്കെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പൊലീസിന് പരാതി നൽകി ജില്ലാ ജനറൽ സെക്രട്ടറി

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ബിജെപി നേതാക്കൾക്കെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ബിജെപി  ജില്ലാ ജനറൽ സെക്രട്ടറി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ജില്ലാ ജനറൽ സെക്രട്ടറി ഇ പ്രശാന്ത് കുമാറാണ് പരാതി നൽകിയത്. വി മുരളീധരൻ, കെ സുരേന്ദ്രൻ, പി രഘുനാഥ് എന്നിവർക്കെതിരെയായിരുന്നു പോസ്റ്റർ.  വി മുരളീധരൻ, കെ സുരേന്ദ്രൻ, പി രഘുനാഥ് ബിജെപിയിലെ കുറുവ സംഘം എന്നെഴുതിയ പോസ്റ്റർ ആയിരുന്നു കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിൽ രണ്ടിടത്ത് പ്രത്യക്ഷപ്പെട്ടത്. ഇവരെ പുറത്താക്കി ബിജെപിയെ രക്ഷിക്കൂ എന്നായിരുന്നു പോസ്റ്റർ. പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിലായിരുന്നു പോസ്റ്റർ. സേവ് ബിജെപി എന്ന പേരിലാണ് പോസ്റ്റർ പതിച്ചിരുന്നത്. പാലക്കാട്ടെ തോൽവിയിൽ സംസ്ഥാന ബിജെപിയിലെ പൊട്ടിത്തെറിക്കിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ ഇന്ന് മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രസ്ഥാനത്തെ അപമാനിക്കാൻ ശ്രമിച്ച ഒരു മാധ്യമ പ്രവർത്തകനെയും വെറുതെ വിടില്ലെന്നും പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവരെയും കള്ളവാർത്ത കൊടുത്തവരെയും കൈകാര്യം ചെയ്യുമെന്നും ആയിരുന്നു സുരേന്ദ്രന്റെ ഭീഷണി. അതിനിടെ പാലക്കാട് നഗരസഭയിലെ അസംതൃപ്തരായ ബിജെപി കൗൺസിലർമാരെ കോൺഗ്രസിലേക്ക് എത്തിക്കാൻ സന്ദീപ് വാര്യർ നീക്കം തുടങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button