എന്നും യുവത്വത്തോടെ ജീവിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. ആരോഗ്യപരമായ ജീവിതം സ്വപ്‌നം കാണാത്തവര്‍ ആരാണുള്ളത്. മനുഷ്യന്റെ ആയുസ് വര്‍ധിപ്പിക്കാനുള്ള വഴികള്‍ തേടി വര്‍ഷങ്ങളായി ശാസ്ത്രലോകം ഗവേഷണം നടത്തുകയാണ്. ഈ പരീക്ഷണങ്ങളുടെ ഭാഗമായി ആയുസ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന മരുന്നിന്റെ പരീക്ഷണം മൃഗങ്ങളില്‍ വിജയിച്ചെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. റാപാമൈസിന്‍ എന്ന മരുന്നിന്റെ സഹായത്തോടെ എലികളില്‍ പരീക്ഷണം നടത്തുകയും അവയുടെ ആയുസ് നീട്ടാന്‍ കഴിഞ്ഞതായി നേച്ചര്‍ ഗവേഷണ വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. പ്രായമായ എലികളില്‍ മരുന്ന് പരീക്ഷിച്ചപ്പോള്‍ അവയുടെ ആയുസ് 30 ശതമാനം വര്‍ധിക്കുകയും ആരോഗ്യം മെച്ചപ്പെട്ടതായും ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയും ഗ്ലാസ്‌ഗോ സര്‍വകലാശാലയുമാണ് മൃഗങ്ങളില്‍ പഠനം നടത്തിയത്. എലികള്‍ക്ക് പുറമെ വിവിധയിനം മത്സ്യങ്ങളടക്കം എട്ട് വ്യത്യസ്ത ജീവികളിലും ശാസ്ത്രജ്ഞര്‍ പഠനം നടത്തിയിട്ടുണ്ട്.റാപാമൈസിന്‍ വാര്‍ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കുമെന്നും വാര്‍ദ്ധക്യസഹജമായ രോഗങ്ങളുണ്ടാകാന്‍ വൈകിപ്പിക്കുകയോ തടയുകയോ ചെയ്യുമെന്നും ഇത് ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.എന്താണ് റാപാമൈസിന്‍?1970 ലാണ് സിറോളിമസ് എന്നും അറിയപ്പെടുന്ന റാപാമൈസിന്‍ എന്ന പ്രകൃതിദത്തമായ രാസവസ്തു ഈസ്റ്റര്‍ ദ്വീപിലെ മണ്ണില്‍ നിന്ന് വേര്‍തിച്ചെടുത്തത്. വൃക്ക മാറ്റിവെക്കുന്ന സമയത്ത് മാറ്റിവെച്ച അവയവത്തെ ശരീരം തിരസ്‌കരിക്കുന്നത് തടയാന്‍ ഉപയോഗിക്കുന്ന രോഗപ്രതിരോധ ശേഷി മരുന്നാണ് റാപാമൈസിന്‍. വാര്‍ധക്യം തടയാന്‍ സഹായിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് മനുഷ്യരില്‍ എത്രത്തോളം ഫലപ്രദമാണെന്ന് ഇതുവരെ പഠനങ്ങള്‍ കണ്ടെത്തിയിട്ടില്ല. മൃഗങ്ങളിലെന്നപോലെ മനുഷ്യന്റെ വാര്‍ദ്ധക്യത്തെ മന്ദഗതിയിലാക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഈ മരുന്ന് വാർദ്ധക്യം തടയുന്നതിന് ഫലപ്രദമാണെന്ന് അവകാശവാദമുണ്ടെങ്കിലും, ഇത് ആളുകളിൽ പരീക്ഷിച്ചു നോക്കിയിട്ടില്ല. ഈ അവകാശവാദം സ്ഥിരീകരിക്കുന്ന പഠനങ്ങളോ തെളിവുകളോ ഗവേഷണങ്ങളോ ലഭ്യമല്ലെന്നും വിദഗ്ധര്‍ പറയുന്നു.അതേസമയം,റാപാമൈസിന്‍ കാന്‍സര്‍ ചികിത്സയില്‍ ഫലപ്രദമാണെന്ന് 2023ല്‍ ചില പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതിലും പഠനം നടന്നുകൊണ്ടിരിക്കുകയാണ്.മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍!!!!റാപാമൈസിനുമായി ബന്ധപ്പെട്ട് മനുഷ്യരിൽ നടത്തിയ ഗവേഷണങ്ങൾ ഇപ്പോഴും പരിമിതമാണെന്ന് ഒരിക്കലും മറക്കരുത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക ഫലങ്ങൾ പ്രതീക്ഷ നൽകുന്നതാണെങ്കിലും, മനുഷ്യരിൽ വാർദ്ധക്യത്തെ തടയുന്നതിനുള്ള റാപാമൈസിനിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ഇതുവരെ കൃത്യമായ നിഗമനങ്ങളിൽ എത്തിയിട്ടില്ലെന്നും ശ്രദ്ധിക്കേണ്ടതാണ്.അതുകൊണ്ടുതന്നെ റാപാമൈസിന്‍ ഒരു ഭക്ഷണ സപ്ലിമെന്റായി കഴിക്കരുതെന്നും മറിച്ച് നിയന്ത്രിത മരുന്നാണെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.കൃത്യമായ മാര്‍ഗനിര്‍ദേശമില്ലാതെ ഇത് കഴിച്ചാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കുറക്കുക,വിളര്‍ച്ച,രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ അളവ് കുറക്കുക, രക്തസമ്മര്‍ദം വര്‍ധിക്കുക,വൃക്കകളുടെ പ്രവര്‍ത്തനം കുറയുക, മലബന്ധം,സന്ധികളിലും പേശികളിലും വേദന,തലവേദ,വയറിളക്കം തുടങ്ങി നിരവധി പാര്‍ശ്വഫലങ്ങളുണ്ടെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു.
