CrimeNational

കത്തിക്കുത്തിൽ പരിക്കേറ്റ ഭർത്താവ് സുഖം പ്രാപിക്കാതെ ജലപാനമില്ലെന്ന് ഭാര്യ; 36 മണിക്കൂർ പിന്നിട്ട് വ്രതം

ഇൻഡോർ: കത്തിക്കുത്തിൽ പരിക്കേറ്റ ഭർത്താവ് സുഖം പ്രാപിക്കാതെ വരെ താൻ ഭക്ഷണമോ വെള്ളമോ കുടിക്കില്ലെന്ന വാശിയിൽ ഭാര്യ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.ഞായറാഴ്ച രാത്രി ഇൻഡോറിൽ ശിവ്കിശോർ പ്രജാപതി എന്നയാളെ അക്രമികൾ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ബംഗംഗ മേഖലയിൽ താമസിക്കുന്ന ഇയാൾ കർവാ ചൗഥ് വ്രതമനുഷ്ഠിക്കുന്ന ഭാര്യക്ക് മധുരപലഹാരങ്ങളുമായി വീട്ടിലേക്ക് പോകുമ്പോഴാണ് കത്തിക്കുത്തിൽ പരിക്കേറ്റത്. ഭർത്താവിന്റെ രക്ഷയ്ക്കും ആയുസ്സിനും വേണ്ടി സൂര്യോദയം മുതൽ ചന്ദ്രോദയം വരെ വടക്കേ ഇന്ത്യയിലെ ഹിന്ദു സ്ത്രീകൾ അനുഷ്ഠിക്കുന്ന ഒരു ദിവസത്തെ വ്രതമാണ് കർവ ചൗഥ്.വയറ്റിലും നെഞ്ചിലും ആഴത്തിൽ മുറിവേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഭർത്താവിന്‍റെ അവസ്ഥ അറിഞ്ഞതോടെ സങ്കടത്തിലായ ഭാര്യ രജനി പ്രജാപതി, ഭർത്താവ് സുഖം പ്രാപിക്കാതെ താൻ വ്രതം അവസാനിപ്പിക്കില്ലെന്ന വാശിയിലാണ്. ജലപാനമില്ലാതെ യുവതിയുടെ വ്രതം 36 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. വ്രതം അവസാനിപ്പിക്കില്ലെന്ന വാശിയിലാണ് രജനി. അക്രമം നടത്തിയ രണ്ടു പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button