Site icon Newskerala

ഗുളിക എത്തിച്ചുകൊടുത്തത് യുവതി ആവശ്യപ്പെട്ടിട്ട്’:മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുലിന്റെ സുഹൃത്ത് കോടതിയില്‍

തിരുവനന്തപുരം: ഗര്‍ഭഛിദ്രത്തിന് ഗുളിക എത്തിച്ചുനല്‍കിയത് യുവതി ആവശ്യപ്പെട്ടിട്ടെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് കോടതിയില്‍. ജോബി ജോസഫ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. തിരുവനന്തപുരം ജില്ലാ കോടതിയാണ് പരിഗണിക്കുന്നത്. ഗര്‍ഭഛിദ്രത്തിന് മരുന്ന് എത്തിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്താണെന്ന് യുവതി നേരത്തെ മൊഴി നല്‍കിയിരുന്നു.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈംഗികാതിക്രമ കേസിലെ രണ്ടാം പ്രതിയാണ് ജോബി ജോസഫ്. യുവതിയുടെ നിര്‍ദേശപ്രകാരമാണ് മരുന്ന് എത്തിച്ചതെന്ന് ജോബി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. ഇയാളും ഒഴിവിലാണ്. കേസ് പരിഗണിക്കുന്നത് 17ലേക്ക് മാറ്റി.

Exit mobile version