‘
കേന്ദ്രത്തിൽ മുസ്ലിം മന്ത്രിമാർ ഇല്ലാത്തത് മുസ്ലിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യാത്തത് കൊണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മുസ്‌ലിങ്ങള്‍ ബിജെപിക്ക് വോട്ട് തരുന്നില്ലെന്നും എന്തിനാണ് കോണ്‍ഗ്രസിന് വോട്ട് നല്‍കുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. കോണ്‍ഗ്രസിന് വോട്ട് കൊടുത്താല്‍ എന്തെങ്കിലും ഗുണം കിട്ടുമോ എന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
കോഴിക്കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. മുസ്ലിങ്ങള്‍ വോട്ട് ചെയ്താല്‍ മാത്രമേ മുസ്‌ലിം എംപി ഉണ്ടാവുകയുള്ളൂ എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുസ്‌ലിം എംപി ഉണ്ടായാല്‍ മാത്രമേ മുസ്‌ലിം മന്ത്രി ഉണ്ടാവുകയുള്ളൂ എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
തങ്ങള്‍ ഈ തിരഞ്ഞെടുപ്പിനെ സെമി ഫൈനലോ ക്വാര്‍ട്ടര്‍ ഫൈനലോ ആയിട്ടില്ല കാണുന്നത്, ഫൈനലായിട്ടാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വികസിത കേരളമാണ് അതിന് വേണ്ടി മുന്നോട്ടുവെയ്ക്കുന്ന കാഴ്ചപ്പാട്. എല്ലാം ശരിയാവും എന്നുപറഞ്ഞ് വാഗ്ദാനം നല്‍കിയ മുന്നണി ഒന്നും ശരിയാക്കിയില്ല. അതിലൊരു മാറ്റം കൊണ്ടുവരാന്‍ ബിജെപി ആഗ്രഹിക്കുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.


