Site icon Newskerala

ഈ ആളുകൾക്ക് ഡിസംബർ ഒന്ന് മുതലുള്ള പെൻഷൻ കിട്ടില്ല; വിശദമായി കാരണങ്ങൾ അറിയാം

സമൂഹത്തിലെ വിവിധ മേഖലകളിൽ ഉള്ളവർക്ക് അവരുടെ ജീവിതത്തി‌ൽ വലിയ ആശ്വാസമാകുന്ന ഒന്നാണ് പ്രതിമാസം ലഭിക്കുന്ന പെൻ‌ഷൻ. സർക്കാർ ജീവനക്കാരുൾപ്പെടെ ഈ ആനുകൂല്യം വാങ്ങുന്നവരാണ്. ഈ പെൻഷൻ യഥാർഥ ഗുണഭോക്താവിന് തന്നെയാണ് ലഭിക്കുന്നതെന്ന് സ്ഥിരീകരിക്കാൻ എല്ലാ പെൻഷൻകാരും എല്ലാ വർഷവും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് സർക്കാർ ആവശ്യപ്പെടുന്നു. സർക്കാർ രേഖകൾ അപ്‌ഡേറ്റ് ചെയ്യാൻ മാത്രമല്ല, തട്ടിപ്പും വഞ്ചനയും ഉൾപ്പെടെ നടക്കാതിരിക്കാനുള്ള ഒരു പ്രധാന മാർഗം കൂടിയാണിത്.ഈ വർഷം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള കാലാവധി അവസാനിച്ചിട്ടുണ്ട്. നവംബർ 30 ആയിരുന്നു അവസാന ദിവസം. ഈ നിശ്ചിത ദിവസത്തിനുള്ളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത പെൻഷൻകാർക്ക് ‍‍ഡിസംബറിലെയും അതിനു ശേഷവുമുള്ള പെൻഷൻ ലഭിക്കില്ലെന്നാണ് വിവരം.ഗുണഭോക്താവ് ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്ന ലളിതവും നിർണായകവുമായ രേഖയാണ് ലൈഫ് സർട്ടിഫിക്കറ്റ്. ഈ രേഖയുടെ അടിസ്ഥാനത്തിലാണ് സർക്കാരും ബാങ്കുകളും പെൻഷൻ പേയ്‌മെന്റുകൾ തുടരുന്നത്. ഈ സർട്ടിഫിക്കറ്റ് കൃത്യസമയത്ത് സമർപ്പിച്ചില്ലെങ്കിൽ, സർക്കാർ പെൻഷൻ ആനുകൂല്യം നിർത്തും. മാത്രമല്ല, ഇത് പുനരാരംഭിക്കാൻ കൂടുതൽ സമയമെടുക്കാനും സാധ്യതയുണ്ട്. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ വിവിധ വഴികളുണ്ട്. ലൈഫ് സർട്ടിഫിക്കറ്റ് എങ്ങനെ നേരിട്ട് സമർപ്പിക്കാം ഇതിനായി പെൻഷൻ എത്തുന്ന ബാങ്കുകളിലാണ് ഉപഭോക്താവ് പോകേണ്ടത്. അവിടെയുള്ള ലൈഫ് സർട്ടിഫിക്കറ്റ് ഫോം പൂരിപ്പിച്ചുനൽകണം. വർഷങ്ങളായി കൂടുതൽ പെൻഷൻകാരും ഈ രീതിയാണ് പിന്തുടരുന്നത്. വ്യക്തിഗത തിരിച്ചറിയൽ രേഖയും ആവശ്യമായ വിശദാംശങ്ങളും പരിശോധിച്ചതിന് ശേഷം ബാങ്ക് ജീവനക്കാർ സർട്ടിഫിക്കറ്റ് സ്വീകരിക്കുകയും ഇക്കാര്യം സർക്കാരിനെ അറിയിക്കുകയും ചെയ്യുന്നു. ഡിജിറ്റൽ രീതി പെൻഷൻകാർക്ക് ഇപ്പോൾ അവരുടെ വീടുകളിൽ നിന്ന് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാനുള്ള ഓപ്ഷൻ ഉണ്ട്. ആധാർ അധിഷ്ഠിത ഫേസ് ഓതന്റിഫിക്കേഷൻ (മുഖം തിരിച്ചറിയൽ) സംവിധാനം വഴിയാണിത്. മൊബൈൽ ഫോൺ, ഇന്റർനെറ്റ് കണക്ഷൻ, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് പെൻഷൻകാർക്ക് തങ്ങളുടെ മുഖം സ്കാൻ ചെയ്ത് മിനിറ്റുകൾക്കുള്ളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിയും. ജീവൻ പ്രമാൺ ആപ്പ് വഴിയും സർട്ടിഫിക്കറ്റ് സമർപ്പിക്കാം ബാങ്കിൽ പോകാൻ കഴിയാത്തവർക്കും ഡിജിറ്റൽ രീതികൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്കും ജീവൻ പ്രമാൺ ആപ്പ് ഏറെ ഉപകാരപ്രദമാണ്. ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം ആധാർ നമ്പർ, ബാങ്ക് വിശദാംശങ്ങൾ, മുഖം തിരിച്ചറിയൽ എന്നിവ ഉപയോഗിച്ച് പ്രക്രിയ പൂർത്തിയാക്കാനാവും. ഈ ആപ്പ് പെൻഷൻ പ്രക്രിയയെ കൂടുതൽ സുതാര്യവും വേഗത്തിലുള്ളതുമാക്കുന്നു. വാതിൽപ്പടി ബാങ്കിങ് സർവീസ് ആരോ​ഗ്യ പ്രശ്നങ്ങൾ മൂലമോ പ്രായാധിക്യം മൂലമോ ബാങ്കിൽ പോകാൻ കഴിയാത്തവർക്ക് ഏറെ സഹായകമാണ് ഈ രീതി. പല ബാങ്കുകളും ഇൻഡ്യ പോസ്റ്റ് സർവീസും ഈ സേവനം നൽകുന്നുണ്ട്. ബാങ്ക് ജീവനക്കാർ പെൻഷൻകാരുടെ വീടുകളിലെത്തി ബന്ധപ്പെട്ട തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഫോമുകൾ പൂരിപ്പിക്കുകയും അവ സിസ്റ്റത്തിൽ അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നു. സഹായം ഏറ്റവും ആവശ്യമുള്ളവർക്ക് ഈ സൗകര്യം ഏറെ വിലപ്പെട്ടതാണ്. പെൻഷൻ വരവ് നിലച്ചോ, പേടിക്കേണ്ട… ചിലപ്പോൾ, ചിലർക്ക് ലൈഫ് സർട്ടിഫിക്കറ്റ് കൃത്യസമയത്ത് സമർപ്പിക്കാനാകാതെ വരികയും ഇതുമൂലം പെൻഷൻ നിലയ്ക്കുകയും ചെയ്യും. എന്നാൽ പേടിക്കേണ്ട, ഈ പ്രതിസന്ധി എക്കാലത്തേക്കും നിലനിൽക്കുന്നതല്ല. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച ശേഷം, പെൻഷൻ പുനഃസ്ഥാപിക്കപ്പെടും. എന്നാൽ, ഇതിന് കുറച്ച് ദിവസം സമയമെടുത്തേക്കാം. അതിനാൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കാതെ കാര്യങ്ങൾ വേ​ഗത്തിൽ പൂർത്തിയാക്കുന്നതാണ് നല്ലത്.

Exit mobile version