Site icon Newskerala

നിർമാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു

തലശ്ശേരി: നിർമാണത്തിലിരിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിൽ അബദ്ധത്തിൽ വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. കതിരൂർ പുല്യോട് വെസ്റ്റ് പാട്യം നഗർ മലമ്മൽ ഹൗസിൽ അൻഷിലിന്റെ മകൻ മർവാനാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അംഗൻവാടി വിട്ടതിനുശേഷം വീട്ടിലെത്തി തൊട്ടടുത്തുള്ള കുടുംബവീട്ടിൽ കളിക്കാൻ പോയതായിരുന്നു.കുട്ടിയെ കാണാത്തതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടയിലാണ് പുതുതായി നിർമിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിനുള്ളിൽ ബോധരഹിതനായി കുട്ടിയെ കണ്ടത്. ടാങ്ക് തേപ്പ് കഴിഞ്ഞതിനു ശേഷം ചോർച്ച പരിശോധിക്കാൻവേണ്ടി വെള്ളം നിറച്ചിരുന്നു.ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കതിരൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മാതാവ്: ഫാത്തിമ.

Exit mobile version