Site icon Newskerala

രണ്ടുവയസുള്ള കുഞ്ഞിന്റെ തിരോധാനത്തിൽ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തി

കൊല്ലം: പുനലൂരിൽ രണ്ട് വയസുകാരിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തൽ. തമിഴ്‌നാട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. കുഞ്ഞിന്റെ അമ്മൂമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുനലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണമാണ് കൊലപാതകമെന്ന കണ്ടെത്തലിലെത്തിയത്. ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരുമാസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് നിഗമനം. കുഞ്ഞിന്റെ അമ്മയായ കലാസൂര്യയും മൂന്നാം ഭർത്താവ് തമിഴ്‌നാട് സ്വദേശിയായ കണ്ണനും ചേർന്നാണ് കൊലപാതകം നടത്തിയത്. കലാസൂര്യയുടെ രണ്ടാം വിവാഹത്തിലെ കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇരുവരെയും തമിഴ്‌നാട് പൊലീസ് റിമാൻഡ് ചെയ്തു. ഡിസംബർ രണ്ടിനാണ് കുഞ്ഞിനെ കാണാനില്ലെന്ന് അമ്മൂമ്മ പരാതി നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പരസ്പര വിരുദ്ധമായി മൊഴിനൽകിയതോടെ സംശയം തോന്നുകയായിരുന്നു. ആദ്യം മദ്യ ലഹരിയിൽ കണ്ണൻ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് കലാസൂര്യ മൊഴി നൽകി. വിശദമായ ചോദ്യം ചെയ്യലിൽ കുഞ്ഞിന്റെ മൃതദേഹം മറവുചെയ്തത് കലാസൂര്യയുടെ സഹായത്തോടെയാണെന്ന് പൊലീസ് കണ്ടെത്തി. കലാസൂര്യയുമായി തമിഴ്‌നാട് എത്തി അന്വേഷണം നടത്തുകയായിരുന്നു. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെയാണ് കണ്ണനെ പിടി കൂടിയത്

Exit mobile version