Site icon Newskerala

ഗൂഗിൾപേ വഴി പണം നൽകാനായില്ല; കെ.എസ്.ആർ.ടി.സി ബസിൽ നിന്നും അസുഖബാധിതയായ യുവതിയെ രാത്രി നടുറോഡിൽ ഇറക്കിവിട്ടു

വെള്ളറട: ഗൂഗിള്‍ പേ വഴി പണം നല്‍കുന്നത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ നടുറോട്ടില്‍ ഇറക്കി വിട്ടു. വെള്ളറടയിലാണ് രോഗിയായ യുവതിയെ രാത്രി 10 മണിയോടെ ബസില്‍ നിന്ന് ഇറക്കി വിട്ടത്.സംഭവത്തില്‍ വെള്ളറട സ്വദേശി ദിവ്യ കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. ആശുപത്രിയില്‍ പോയി വരവേ ഗൂഗിള്‍ പേ വഴി പണം നല്‍കാന്‍ ശ്രമിച്ചങ്കിലും പരാജയപ്പെട്ടു.ഡിപ്പോയില്‍ കാത്തുനില്‍ക്കുന്ന ഭര്‍ത്താവ് പണം നല്‍കുമെന്ന് അറിയിച്ചെങ്കിലും കേട്ടില്ല. രാത്രി 10 മണിയോടെ കണ്ടക്ടര്‍ നടുറോട്ടില്‍ ഇറക്കിവിടുകയായിരുന്നുവെന്നും ദിവ്യ പരാതിയില്‍ പറയുന്നു.സുഖമില്ലാത്ത തന്നെ ഭര്‍ത്താവ് എത്തിയാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നും യുവതി പറഞ്ഞു.വെറും പതിനെട്ട് രൂപയ്ക്ക് വേണ്ടിയാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ തന്നെ ഇറക്കിവിട്ടതെന്നും യുവതി പറയുന്നു. തുടര്‍ന്നാണ് ഡിപ്പോ അധികൃതര്‍ക്ക് പരാതി നല്‍കിയതെന്നും ദിവ്യ പറഞ്ഞു.

Exit mobile version